KeralaNews

നോട്ട് അസാധുവാക്കൽ നടപടി; പ്രതികരണവുമായി ജേക്കബ് തോമസ്

തിരുവനന്തപുരം: 500 രൂപ 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. നടപടി കള്ളനോട്ട് ഇല്ലാതാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി തടയാന്‍ നടപടി സ്വീകരിക്കുമ്പോള്‍ പലതരം ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അതല്ലാതെ ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ അഴിമതിവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ജനങ്ങളുടെ പ്രയാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ എല്ലാകാര്യത്തിലും താൻ മറുപടി പറയുന്നില്ലെന്നും ജേക്കബ് തോമസ് കോഴിക്കോട് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button