Devotional

അയ്യപ്പനും ശാസ്താവും ഒന്നാണോ?

അയ്യപ്പനും ശാസ്താവും ഒന്നല്ല ശാസ്താവിന്റെ എട്ട് അവതാരങ്ങളില്‍ ഒന്നുമാത്രമാണ് അയ്യപ്പന്‍ എന്നത് എത്ര പേര്‍ക്ക് അറിയാം.

ശാസ്താവിന്റെ എട്ട് അവതാരങ്ങളില്‍ അയ്യപ്പന്‍ മാത്രമാണ് ബ്രഹ്മചാരി ഭാവത്തില്‍ ഉള്ളത്. അതിനാല്‍ ശബരിമലയില്‍ മാത്രം അയ്യപ്പ ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് പ്രായപരിമിതി നല്‍കിയിരിക്കുന്നു. എന്നാല്‍ മറ്റ് അയ്യപ്പ ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താവുന്നതാണ്. ബാല അയ്യപ്പ ഭാവമായതിനാലാണ് ഇത് സാധ്യമാകുന്നത്.

അയ്യപ്പ ദര്‍ശനം സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും നടത്താന്‍ കഴിയുന്ന ക്ഷേത്രങ്ങള്‍ ഇവയാണ് :
പത്തനംതിട്ട ജില്ല:

മീന്തലക്കര ശ്രീധര്‍മ്മശാസ്താക്ഷേത്രം, തിരുവല്ല, എരുമേലി ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം

കൊല്ലം ജില്ല:

ചെങ്ങന്നൂര്‍ കൂളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്രം,
ചടയമംഗലം ശ്രീധര്‍മ്മശാസ്താക്ഷേത്രം, ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താക്ഷേത്രം.
ആലപ്പുഴ ജില്ല:
വെള്ളിമുറ്റം അയ്യപ്പന്‍കാവ്, തൃക്കുന്നപ്പുഴ ശ്രീധര്‍മ്മശാസ്താക്ഷേത്രം, പുല്ലുകുളങ്ങര ശ്രീധര്‍മ്മശാസ്താക്ഷേത്രം.
കോട്ടയം ജില്ല:
ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, വേരൂര്‍ ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, ചാലപ്പറമ്പ് കാര്‍ത്ത്യാകുളങ്ങര ശ്രീധര്‍മ്മശാസ്താ ക്ഷേത്രം.
എറണാകുളം ജില്ല:
പെരുമ്പാവൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം.
തൃശ്ശൂര്‍ ജില്ല:
ആറേശ്വരം ശാസ്താക്ഷേത്രം, കണിമംഗലം ശാസ്താക്ഷേത്രം, തിരുവുള്ളക്കാവ് ധര്‍മ്മശാസ്താക്ഷേത്രം, ചിറ്റിച്ചാത്തക്കുടം ശ്രീ ധര്‍മ്മശാസ്താക്ഷേത്രം, പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, മാട്ടില്‍ ശ്രീ ശാസ്താക്ഷേത്രം, മണലൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രം, എടത്തിരുത്തി അയ്യപ്പന്‍കാവ് ക്ഷേത്രം, തളിക്കുളം ശ്രീധര്‍മ്മശാസ്താക്ഷേത്രം, ചിറമന്‍കാട് അയ്യപ്പന്‍കാവ് (വെങ്ങിലശ്ശേരി).

മലപ്പുറം ജില്ല:

കരിക്കാട് അയ്യപ്പക്ഷേത്രം, ചമ്രവട്ടത്ത് അയ്യപ്പക്ഷേത്രം, ഇട്ടിയൊട്ട് അയ്യപ്പക്ഷേത്രം.

പാലക്കാട് ജില്ല:
ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്, ഒറ്റപ്പാലം അയ്യപ്പന്‍കാവ്.

കോഴിക്കോട്:
കുതിരക്കുട അയ്യപ്പ ക്ഷേത്രം, ശ്രീമേല്‍ കടകംവെള്ളി അയ്യപ്പക്ഷേത്രം പാലത്ത്.

കണ്ണൂര്‍:
കേരള ചെറുപുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, ശാസ്താപുരം ശ്രീധര്‍മ്മശാസ്താക്ഷേത്രം വായാട്ടുപറമ്പ്.

കാസര്‍ഗോഡ് ജില്ല:

കീഴൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം
പ്രകൃതിയുടെ പരമോന്നത സത്യം വെളിവാക്കുന്നത് വേദങ്ങളാണ്. വേദങ്ങള്‍ പല പേരുകളിലായാണ് അറിയപ്പെടുന്നത്. ചിലപ്പോള്‍ ബ്രഹ്മം മറ്റു ചിലപ്പോള്‍ സത്യം, പുരുഷം, വിഷ്ണു, രുദ്രം, ആത്മം, പരമാത്മം എന്നിങ്ങനെയും നമുക്ക് വേദത്തെ വിശേഷിപ്പിക്കാം. ആയതിനാല്‍ ശാസ്താവിനാണ് പ്രഥമസ്ഥാനം.

അയ്യപ്പഭക്തന്‍ ആറ് ക്ഷേത്ര ദര്‍ശനം ചെയ്യേണ്ടതാണ്. ആ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങേണ്ടത് സുര്യമുത്തിയാന്‍ കോവിലില്‍ നിന്നാണ്. തുടര്‍ന്ന് അച്ചന്‍കോവില്‍ ആര്യന്‍കാവ് കുളത്തുപ്പുഴ, എരുമേലി ശബരിമല വരെ ഈ ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക വിദ്യയില്‍ ക്രമീകരിച്ചിരിക്കുന്നു.
ഓരോ അമ്പല ദര്‍ശനവും സൂക്ഷ്മമായ മനുഷ്യശരീരത്തിലെ വിവിധ ചക്രങ്ങളെ ഉത്തേജിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button