KeralaNews

നോട്ട് മാറാന്‍ ക്യൂ നിന്നാല്‍ അരലിറ്റര്‍ മദ്യവും അഞ്ഞൂറ് രൂപയും

തിരുവനന്തപുരം: അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത് മൂലം ഏറെ ബുദ്ധിമുട്ടിലായ ബ്ലേഡ് മാഫിയ തങ്ങളുടെ പക്കലുള്ള നോട്ടുകള്‍ മാറിയെടുക്കുവാന്‍ ബിനാമികളുമായി രംഗത്ത്. ഒരുതവണ നാലായിരം രൂപ മാറിയെടുക്കുവാന്‍ വേണ്ടി നല്‍കുന്നത് 500 രൂപ. കൂടുതല്‍ പ്രാവശ്യം വരിയില്‍ നിന്ന് മാറികൊടുക്കുന്നവര്‍ക്കു വീണ്ടും അഞ്ഞൂറ് രൂപയും അരലിറ്റര്‍ മദ്യവും ലഭിക്കും. പോസ്റ്റ് ഓഫീസ് കേന്ദ്രീകരിച്ചാണ് ഇത്തരം മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്. വിദൂര സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങളില്‍ കൂട്ടത്തോടെ ആള്‍ക്കാരെ എത്തിച്ചു നോട്ടുകള്‍ മാറിയെടുക്കുകയാണ് ചെയ്യുന്നത്.

ഒരു തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ഒരിക്കലേ ബാങ്കില്‍ നിന്നും തുക മാറുവാന്‍ സാധിക്കുകയുള്ളൂ.
എന്നിട്ടും ഇത്തരം ബ്ലേഡ് മാഫിയക്കാര്‍ പണം എങ്ങനെ മാറ്റിവാങ്ങുന്നുവെന്നാണ് വ്യക്തമാകാത്തത്. പോസ്റ്റ് ഓഫീസുകളിലെ ചില ജീവനക്കാരും ഇതിന് ഒത്താശ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫീല്‍ഡില്‍ പോകുന്ന തപാല്‍ ജീവനക്കാരെ രഹസ്യമായി സമീപിച്ച് നോട്ടുകള്‍ നല്‍കുകയും തുകയുടെ വലിപ്പം അനുസരിച്ചു ആവശ്യമായ തിരിച്ചറിയല്‍ രേഖകള്‍ കൊടുക്കുമ്പോള്‍ ജീവനക്കാര്‍ തന്നെ പോസ്റ്റ് ഓഫീസില്‍ നിന്നും തുക വീടുകളില്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ധാരണയില്ലാത്ത സാധാരണക്കാരും തിരിച്ചറിയല്‍ രേഖകളും ബ്ലേഡ് മാഫിയ ഇതിനായി ഉപയോഗിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button