KannurKeralaNattuvarthaLatest NewsNews

യുവതിക്ക് നേരെ ആക്രമണം: വീട്ടിൽ അതിക്രമിച്ച് കയറിയ ആൾ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു, പൊലീസ് അന്വേഷണം

തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് ഒരാൾ ആക്രമണം നടത്തിയത്

കണ്ണൂർ: തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം. തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് ഒരാൾ ആക്രമണം നടത്തിയത്.

Read Also : ശുചീകരണത്തിന് വെല്ലുവിളി ഉയർത്തി വസ്ത്രങ്ങൾ! ഗംഗോത്രി, യമുനോത്രി തീരത്തുനിന്നും കണ്ടെടുത്തത് 7 ക്വിന്റൽ പഴയ വസ്ത്രങ്ങൾ

ഓട്ടോറിക്ഷയിലെത്തിയ ആൾ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചതായാണ് വിവരം. ഭർതൃമതിയായ യുവതിയുടെ ഇരു കൈകളിലും ആണ് ബ്ലേഡ് കൊണ്ട് മുറിച്ചത്. ആക്രമണം നടത്തിയതിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെട്ടു. മാലൂർ തൃക്കടാരിപ്പൊയിൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ആക്രമണം നടത്തിയെന്നാണ് മൊഴി.

ഷിമിയെ ഉടൻ തന്നെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button