India

കുട്ടിക്കാലത്ത് താന്‍ ജീവിച്ച റെയില്‍വേയാണ് അടുത്ത ലക്ഷ്യമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ട്. കുട്ടിക്കാലത്ത് താന്‍ ജീവിച്ച റെയില്‍വേയുടെ മാറ്റമാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് മോദി പറയുന്നു. തന്റെ കുട്ടിക്കാലം റെയില്‍വേയിലായിരുന്നു. ജീവിത പാഠങ്ങളും ധാരാളം അനുഭവങ്ങളും റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് തനിക്ക് ലഭിച്ചെന്നും മോദി പറഞ്ഞു.

അതുകൊണ്ട് തന്നെ റെയില്‍വേയുടെ വികസനം എല്ലാ രീതിയിലും താന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയില്‍വേയുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാവുകയുള്ളൂ. ശാസ്ത്രരംഗത്തുള്ള കുതിപ്പ് പോലെ റെയില്‍വേയും വികസിക്കണം. മറ്റു രാജ്യങ്ങളിലെല്ലാം റെയില്‍വേ മേഖല അതിവേഗം മുന്നോട്ട് കുതിക്കുകയാണ്.

നാം ഒട്ടും പുറകോട്ടു പോകരുതെന്നും മോദി പറയുന്നു. മറ്റു രാജ്യങ്ങളിലെ  റെയില്‍വേ മാതൃക ഇന്ത്യയില്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അതാണ് തന്റെ ലക്ഷ്യമെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button