Gulf

കുവൈത്ത് രാജകുടുംബാംഗവും സഹായികളും വെടിയേറ്റ് മരിച്ചനിലയില്‍; ഇന്ത്യക്കാരനായ ഡ്രൈവര്‍ ആശുപത്രിയില്‍

കുവൈത്ത് സിറ്റി: സാല്‍വയില്‍ രാജകുടുംബാംഗവും പരിചാരികയും അടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റാണ് മൂന്നുപേരും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരനായ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുബാറക്ക് അല്‍ കബീര്‍ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റിയത്. ഡ്രൈവര്‍ക്ക് ബോധം വന്നാല്‍ എന്താണ് സംഭവിച്ചതെന്നുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു. രാവിലെയാണ് സംഭവം നടന്നത്. സബാഹ് മുബാറക്ക് അല്‍ സബാഹ് അല്‍ നാസര്‍ അല്‍ സബാഹ് (58) ആണ് വെടിയേറ്റ് മരിച്ച രാജകുടുംബാംഗം.

ഇദ്ദേഹത്തിന്റെ സുഹൃത്തും പരിചാരികയായ ഇന്തോനേഷ്യന്‍ വനിതയുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. കുവൈത്ത് കുറ്റാന്വേഷണ വിഭാഗം കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button