India

കശ്മീരില്‍ പോലീസിനുനേരെ ഭീകരാക്രമണം

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുടെ ആക്രമണം. പോലീസിനു നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. രാവിലെയോടെയാണ് ഭീകരര്‍ പോലീസിനുനേരെ ആക്രമണം അഴിച്ചുവിട്ടത്. നേരത്തെ കശ്മീരിലെ ബന്ദിപോരയിലും ആക്രമണം നടന്നിരുന്നു. സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു.

കശ്മീരിലെ പല ഭാഗങ്ങളിലായി ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സംശയമുണ്ടെന്നാണ് സൈന്യം വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ആക്രമണം നടന്ന സ്ഥലങ്ങളില്‍ സൈന്യം വളഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button