NewsGulf

അനധികൃത സൗജന്യ സേവനങ്ങൾ നിർത്തലാക്കാൻ സൗദി സർക്കാർ; സ്വദേശികളുടെ ന്യായീകരണവും വിയോജിപ്പും പ്രശ്നമായേക്കാം

സൗദി: സൗദിയിൽ ഇന്റര്‍നെറ്റ് കോളും വീഡിയോ കോളും നിരോധിക്കാന്‍ സൗദി ടെലികോം അതോറിറ്റി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിരോധനം മൊബൈല്‍ ഫോണ്‍ സേവന കമ്പനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഈ നിരോധനത്തോട് സ്വദേശി പൗരന്‍മാര്‍ക്കും എതിർപ്പാണ്. നേരത്തെതന്നെ സൗദിയിൽ വാട്‌സാപ് കോളുകള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ അതിനൊപ്പം ഐഎംഒ പോലെ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള മറ്റ് സൗജന്യ ടെലിഫോണ്‍, വീഡിയോകോളുകള്‍ക്കുള്ള സൗകര്യങ്ങളും നിരോധിക്കാനാണ് നീക്കം. സൗദി ടെലികോം അതോറ്റിയെ ഉദ്ധരിച്ച് സൗദിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖ പത്രത്തിലാണ് ഈ റിപ്പോർട്ട് വന്നത്.

സൗദിയിൽ ഇത്തരം സൗജന്യ സേവനങ്ങള്‍ അനുവദിക്കുന്നത് നിയമത്തിന് എതിരാണെന്ന് സൗദി ടെലികോം അതോറിറ്റി സൂചിപ്പിച്ചു. ഇത്തരം സേവനങ്ങള്‍ അനുവദിക്കുന്നതിന് ആഗോളതലത്തിലുള്ള കമ്പനികള്‍ക്ക് സൗദിയില്‍ അനുവാദം നല്‍കിയിട്ടില്ല. കമ്പനികള്‍ അനധികൃതമായി ഫോണ്‍, വീഡിയോ കോള്‍ സേവനം ചെയ്യുന്നതിനെതിരെ സൗദിയിലെ മൊബൈല്‍ ഫോണ്‍ സേവന കമ്പനികള്‍ സൗദി ടെലികോം അതോറിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സൗദി ടെലികോം അതോറിറ്റിയുടെ നീക്കത്തിനെതിരെ സ്വദേശികള്‍ കടുത്ത പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഈ വക സേവനങ്ങള്‍ സൗജന്യമല്ലെന്നും ഇന്റര്‍നെറ്റ് വഴിയാണെന്നും ഇന്റര്‍നെറ്റിന് ഫീസ് നല്‍കുന്നുണ്ടെന്നുമാണ് നിരോധനത്തെ എതിര്‍ക്കുന്നവരുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button