News

നിലയ്ക്കലിനടുത്ത് വാഹനാപകടം: രണ്ട് പേര്‍ മരിച്ചു

പമ്പ ● ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ച്‌ വരികയായിരുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. നിലയ്ക്കലിനടുത്ത് ജീപ്പും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ സരസ്വതി, സരോജിനി എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ 1.50 ഓടെയാണ് അപകടമുണ്ടായത്. മരിച്ച സരോജിനിയും സരസ്വതിയും സഹോദരികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button