NewsInternational

മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത : ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി ‘സൗജന്യ വിസ’ ഒരുക്കി ഖത്തര്‍ എയര്‍വേയ്‌സ്

കൊച്ചി : വിമാനയാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായാണ് ഖത്തര്‍ എയര്‍വെയ്‌സ് തങ്ങളുടെ പുതിയ ഓഫര്‍ ഇറക്കിയത്. . പുതിയ ട്രാന്‍സിറ്റ് വിസ സംവിധാനം വഴി ഇന്ത്യക്കാര്‍ക്ക് അടുത്ത അവധിക്കാല യാത്രകളില്‍ ദോഹയില്‍ നാലു ദിവസം വരെ നീളുന്ന സ്റ്റോപ് ഓവറിനാണ് ഖത്തര്‍ എയര്‍വേയ്‌സ് അവസരമൊരുക്കുന്നത്. ഈ ഓഫര്‍ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ദോഹയിലേക്കോ ദോഹയ്ക്കു പുറത്തേക്കോ ഉള്ള യാത്രകളില്‍ അവരുടെ ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരാതെ ദോഹയില്‍ താമസിക്കാനാകും. ഖത്തര്‍ എയര്‍വേയ്‌സിനൊപ്പമുള്ള അവധിക്കാല യാത്രകളില്‍ പുതിയ സ്റ്റോപ് ഓവര്‍ പായ്‌ക്കേജ് ഉപയോഗിച്ച് ഇരട്ട അവധി ആസ്വദിക്കാനാകും.

മിഡില്‍ ഈസ്റ്റ്, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നോ ഈ രാജ്യങ്ങളിലേക്കോ യാത്ര ചെയ്യുമ്പോള്‍ സ്റ്റോപ് ഓവര്‍ പായ്‌ക്കേജുകള്‍ ഉപയോഗപ്പെടുത്താം.

390 മുതല്‍ 1280 ഖത്തര്‍ റിയാലാണ് ദോഹയില്‍ ഒരു രാത്രി താമസിക്കാന്‍ ചെലവ്. നവംബര്‍ മുതലാണ് ട്രാന്‍സിറ്റ് വിസയുള്ളവര്‍ക്ക് ദോഹയില്‍ നാല് ദിവസംവരെ താമസിക്കാന്‍ അനുവാദം ലഭിച്ചുതുടങ്ങിയത്. യുകെയിലെ മലയാളികള്‍ ഏറെയും ഗള്‍ഫ് വഴിയാണ് നാട്ടിലേക്ക് മടങ്ങുന്നതും തിരിച്ച് പോകുന്നതും. അവര്‍ക്ക് അവധിക്കാലത്ത് ഏറെ ഗുണകരമാണ് ഈ തീരുമാനം.
നേരത്തെ ഖത്തറിലെ ട്രാന്‍സിറ്റില്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നവര്‍ക്ക് നാല് ദിവസം വരെ രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുന്ന നിയമം ഖത്തര്‍ കൊണ്ടുവന്നിരുന്നു. കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനാണ് ഈ പദ്ധതിയെന്ന് ഖത്തര്‍ എയര്‍വെയ്‌സും ഖത്തര്‍ ടൂറിസം അതോറിറ്റിയും വിശദീകരിക്കുന്നു.

ഖത്തറിന്റെ ചരിത്രത്തിലെ സുപ്രധാന വ്യോമയാന നയം മാറ്റം വഴി വിനോദ സഞ്ചാര മേഖലക്ക് മുന്നേറ്റവും നല്‍കുന്ന ഈ തീരുമാനത്തോടെ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഞ്ച് മണിക്കൂര്‍ സമയ പരിധിയുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നാല് ദിവസം വരെ പുറത്തിറങ്ങാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് ഇതിന് വേണ്ടി നേരത്തെ വിസ അപേക്ഷ നല്‍കേണ്ടതില്ല. ട്രാന്‍സിറ്റ് യാത്രക്കാര്‍ വിമാനത്താവളത്തിലത്തെി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ട്രാന്‍സിറ്റ് വിസ അപ്പോള്‍ തന്നെ അനുവദിക്കും.

ഗള്‍ഫില്‍ ഇതാദ്യമായാണ് ഒരു രാജ്യത്ത് സൗജന്യ ട്രാന്‍സിറ്റ് വിസ ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്. വിസ അനുവദിക്കുന്നതിനുള്ള പൂര്‍ണ അധികാരം ആഭ്യന്തര മന്ത്രാലയത്തിനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button