Latest NewsNewsTechnology

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കാൻ പ്ലാനുണ്ടോ? ഒരു വർഷം ദൈർഘ്യമുള്ള പുതിയ ഓഫർ ഇതാ എത്തി

ഇൻസ്റ്റലേഷൻ ചാർജുകൾ ഒഴിവാക്കുന്ന ഓഫർ ഒരു വർഷം വരെയാണ് ലഭിക്കുക

ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ബിഎസ്എൻഎൽ. ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുമ്പോൾ നൽകുന്ന ഇൻസ്റ്റലേഷൻ ചാർജാണ് ഇത്തവണ ബിഎസ്എൻഎൽ ഒഴിവാക്കിയിരിക്കുന്നത്. വിവിധ ബ്രോഡ്ബാൻഡ് കണക്ഷനുകൾ അനുസരിച്ച് വ്യത്യസ്ഥ ഇൻസ്റ്റലേഷൻ ചാർജുകളാണ് വരിക്കാരിൽ നിന്നും ഈടാക്കിയിരുന്നത്.

ഇൻസ്റ്റലേഷൻ ചാർജുകൾ ഒഴിവാക്കുന്ന ഓഫർ ഒരു വർഷം വരെയാണ് ലഭിക്കുക. 2024 മാർച്ച് 31- നുള്ളിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾക്കുളള എല്ലാ ഇൻസ്റ്റലേഷൻ ചാർജുകളും ഒഴിവാക്കിയിട്ടുണ്ട്. ഇൻസ്റ്റലേഷൻ ചാർജുകൾ ഒഴിവാക്കുന്നതിലൂടെ വലിയൊരു തുക തന്നെ ലാഭിക്കാൻ ഉപഭോക്താക്കൾക്ക് കഴിയുന്നതാണ്. ഇതിലൂടെ കൂടുതൽ വരിക്കാരെ ആകർഷിക്കാനാണ് ബിഎസ്എൻഎൽ പദ്ധതിയിടുന്നത്.

Also Read: കേരളത്തിലെ പിണറായി സര്‍ക്കാരിനെ മോദിക്കും ബിജെപിക്കും ഭയം: മന്ത്രി മുഹമ്മദ് റിയാസ്

കോപ്പർ കണക്ഷൻ എടുക്കുന്നവരിൽ നിന്നും 250 രൂപയാണ് ഇൻസ്റ്റലേഷൻ ചാർജായി ഈടാക്കുന്നത്. കൂടാതെ, ഭാരത് ഫൈബർ കണക്ഷനുകൾ സ്ഥാപിക്കുന്നതിന് 500 രൂപയാണ് ഈടാക്കിയിരുന്നത്. ഈ തുകയാണ് ബിഎസ്എൻഎൽ ഒഴിവാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button