Latest NewsNewsBusiness

നവരാത്രി സ്പെഷ്യൽ ഓഫറുമായി ക്യുആർഎസ്, ഉൽപ്പന്നങ്ങൾ കിടിലം ഡിസ്കൗണ്ടിൽ സ്വന്തമാക്കാം

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, കിച്ചൻ അപ്ലൈൻസ്, സ്മോൾ അപ്ലൈൻസ് എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ലഭിക്കുന്നുണ്ട്

നവരാത്രി ആഘോഷങ്ങളോട അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ അവസരം ഒരുക്കിയിരിക്കുകയാണ് ക്യുആർഎസ്. ‘നവരാത്രി ഉത്സവ് സ്പെഷ്യൽ’ ഓഫറിനാണ് ക്യുആർഎസ് തുടക്കമിട്ടിരിക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും, മറ്റ് സമ്മാനങ്ങളും ലഭിക്കുന്നതാണ്. പലിശരഹിത ഫിനാൻസ്, എക്സ്ചേഞ്ച് ഓഫറുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ എന്നിങ്ങനെ നിരവധി തരത്തിലുള്ള ഡിസ്കൗണ്ടുകൾ ലഭ്യമാണ്. 6,990 രൂപ മുതലാണ് എൽഇഡി ടിവിയുടെ വില ആരംഭിക്കുന്നത്. ഇതിനുപുറമേ, 61 ശതമാനം അധിക ഡിസ്കൗണ്ടും, വിവിധ മോഡലുകൾക്ക് കൂടുതൽ വാറന്റിയും ക്യാഷ് ബാക്ക് ഓഫറും സമ്മാനവും ലഭിക്കുന്നതാണ്.

ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, കിച്ചൻ അപ്ലൈൻസ്, സ്മോൾ അപ്ലൈൻസ് എന്നിവയ്ക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ലഭിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ക്യുആർഎസ് ഷോറൂമുകളിലും നവരാത്രി സ്പെഷ്യൽ ഓഫർ ലഭ്യമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഷോറൂമുകളിൽ നേരിട്ട് എത്തി പർച്ചേസ് ചെയ്യുന്നതിന് പുറമേ, ഓൺലൈനായും ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയും. www.qrs.com എന്ന വെബ്സൈറ്റ് മുഖാന്തരമാണ് ഓൺലൈനായി പർച്ചേസ് ചെയ്യേണ്ടത്.

Also Read: നമ്മുടെ വിവരങ്ങൾ ഡാർക്ക് വെബിലൂടെ ചോർന്നിട്ടുണ്ടോ? കണ്ടെത്താൻ പുതിയ ഫീച്ചറുമായി ഗൂഗിൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button