NewsIndia

പാക് അധീന കശ്മീര്‍ അഭയാര്‍ഥികള്‍ക്കായി വികസന പാക്കേജിന് കേന്ദ്രാനുമതി

ഡൽഹി: പാക് അധീന കശ്മീരില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്കായി 2000 കോടി രൂപയുടെ വികസന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സ്വാതന്ത്ര്യത്തിന് ശേഷം പാക് അധീന കശ്മീരില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ 36384 കുടുംബങ്ങള്‍ക്ക് ധനസാഹയം എത്തിക്കാനുള്ള ആഭ്യന്തരക മന്ത്രാലയത്തിന്റെ അപേക്ഷയാണ് പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. പാക് അധീന കശ്മീരില്‍ നിന്നും കുടിയേറിയ അഭയാര്‍ത്ഥി കുടുംബങ്ങളില്‍ ഏറിയ ഭാഗവും ജമ്മു മേഖലയിലാണ്.

ഓരോ കുടുംബത്തിനും 5.5 ലക്ഷം രൂപയാണ് പാക്കേജ് പ്രകാരം ലഭിക്കുക. അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ വഴി പണം വിതരണം ചെയ്യും. പാക് അധീന കശ്മീര്‍ ഉള്‍പ്പെടെയുള്ള പശ്ചിമ പാകിസ്ഥാനില്‍ നിന്നും അഭയാര്‍ത്ഥികളായെത്തുന്ന ജനങ്ങള്‍ ജമ്മു, കതുവ, രജൗരി ജില്ലകളിലെ വിവിധ മേഖലകളിലായാണ് താമസിക്കുന്നത്. 1947ലെ വിഭജനകാലത്ത് എത്തിപ്പെട്ടവരാണ് പലരും. 1965,1971 യുദ്ധത്തേ തുടര്‍ന്ന് ഇന്ത്യയിലെത്തിയതാണ് ബാക്കിയുള്ളവര്‍. ഇവര്‍ക്ക് ലോക്‌സഭയിലേക്ക് വോട്ട് ചെയ്യാന്‍ സാധിക്കുമെങ്കിലും ജമ്മുകശ്മീരില്‍ പൗരത്വമില്ലാത്തതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമില്ല.

അതേസമയം, 2000 കോടി രൂപ എന്നത് ആദ്യ ഘടുവായി മാത്രമെ പരിഗണിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് പാക് അധീന കശ്മീരില്‍ നിന്നും എത്തപ്പെട്ട കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ജമ്മു-കശ്മീര്‍ ശരണാര്‍ത്ഥി ആക്ഷന്‍ കമ്മിറ്റി. ഏകദേശം 9200 കോടിയോളം രൂപയാണ് ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ആവശ്യമായി വരിക എന്ന് ജെകെഎസ്എസി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button