Kallanum Bhagavathiyum
News

ബിജു രമേശിന്റെ മകളുടെയും മുന്‍ മന്ത്രി അടൂര്‍‍ പ്രകാശിന്റെ മകന്റെയും വിവാഹം നാടിളക്കിക്കൊണ്ടൊരു കല്യാണം

വ്യവസായി ബിജു രമേശിന്റെ മകളുടെയും മുന്‍ മന്ത്രി അടൂര്‍‍ പ്രകാശിന്റെ മകന്റെയും വിവാഹവേദിയാണ് സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
വരനെയും അതിഥികളെയും വരവേൽക്കുന്നത് മൈസൂര്‍ കൊട്ടാരത്തിലേക്കാണ്. വിവാഹവേദി അക്ഷര്‍ദാം ക്ഷേത്രത്തിന്റെ മാതൃകയിലും.

വരവേക്കുന്ന കൊട്ടാരത്തില്‍ നിന്നും കല്യാണപ്പന്തലിലേക്ക് വധൂവരന്മാരെ ആനയിക്കുന്നത് സംഗീതത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരിക്കും.
ആറ് ഏക്കറില്‍ പരന്നു കിടക്കുന്ന വിവാഹവേദിയില്‍ ഒരേ സമയം 15,000 പേര്‍‍ക്ക് വിവാഹാം കാണം. 6000 പേര്‍ക്ക് ഇരിക്കാവുന്ന ഭക്ഷണശാലയാണ് തയ്യാറാക്കിയിരിക്കുന്നത്. വെണ്‍പാലവട്ടത്താണ് സിനിമാ സെറ്റിനെയും വെല്ലുന്ന രീതിയില്‍ വിവാദ വേദി ഒരുക്കിയിരിക്കുന്നത്. 120 ദിവസം കൊണ്ട് 40 പേര്‍‍ പണിയെടുത്താണ് വിവാഹ വേദി തയ്യാറായിരക്കിയത്. അക്ഷര്‍ദാം ക്ഷേത്ര മാതൃകയിലെ വിവാഹ വേദിക്ക് 64 അടി ഉയരുമുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന ശില്‍പ്പികളുടെ മേല്‍നോട്ടത്തിലായിരുന്നു രൂപകല്‍പ്പനയും നിര്‍മ്മാണവും.
കേന്ദ്രസര്‍ക്കാരിന്റെ നോട്ടു പിന്‍വലിക്കാന്‍ തീരുമാനം മനസിലെ മോഹം പൂ‍ര്‍ത്തിയാക്കുന്നതില്‍ തന്നെ വല്ലാതെ വലച്ചുവെന്ന് ബിജു രമേശ് തന്നെ പറയുന്നു. മകളുടെ വിവാഹത്തിന് താന്‍ നേരത്തെതന്നെ പണം കരുതിയിരുന്നു. പക്ഷേ ഇപ്പോള്‍ അത് സര്‍ക്കാര്‍ അനുവദിച്ച രണ്ടര ലക്ഷം രൂപ പിന്‍വലിച്ചും പുറമേ ഓരോ അക്കൗണ്ടുകളില്‍ നിന്നും വരുന്ന പണമെടുത്തും തന്റെ ബിസിനസുകളിലെ ലാഭം ഉപയോഗിച്ചുമാണ് വിവാഹത്തിനാവശ്യമായ പണം സംഘടിപ്പിച്ചതെന്ന് ബിജു പറയുന്നു. ഒപ്പം തന്റെ സുഹൃത്തുക്കളുടെ ബിസിനസില്‍ നിന്ന് കിട്ടുന്ന പണം കടമായി വാങ്ങുന്നതായി കാണിച്ച്‌ പകരം ചെക്ക് നല്‍കിയും പണം സംഘടിപ്പിച്ചെന്ന് ബിജു രമേശ് പറഞ്ഞു.
നൂറിലധികം വിഭവങ്ങളാണ് വിവാഹത്തിന് ഒരുക്കുന്നത്. അന്തര്‍ദേശീയ പരിപാടികളുടെ അണിയറക്കാരായ സാങ്കേതിക വിദഗ്ദരാണ് വെളിച്ചവും ശബ്ദവും നിയന്ത്രിക്കുന്നത്. സംഗീത-നൃത്ത പരിപാടികളും ഒരുക്കി കേരള കണ്ട ഏറ്റവും വലിയ വിവാഹ ചടങ്ങാക്കാനാണ് ബിജു രമേശ് ഒരുങ്ങുന്നത്. തമിഴ്നാട്ടിലെ മന്ത്രിമാ‍രടക്കം നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും എ.ഐ.ഡി.എം.കെ. നേതാവു കൂടിയായ ബിജുരമേശിന്റെ ക്ഷണം സ്വീകരിച്ച്‌ എത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button