NewsGulf

ജിദ്ദയിൽ സിവിൽ ഡിഫൻസിന്റെ ജാഗ്രതാനിർദേശം

ജിദ്ദ: ജിദ്ദയിൽ സിവിൽ ഡിഫൻസ് അധികൃതരുടെ ജാഗ്രതാ മുന്നറിയിപ്പ്. കനത്ത മഴയെതുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനാലാണിത്. ഇന്നലെ രാവിലെ സൗദി സമയം 9.55 ഓടെയാണ് ജിദ്ദയില്‍ കനത്ത മഴ ആരംഭിച്ചത്. റോഡുകളിലുണ്ടായ തടസങ്ങൾ ഇന്നലെത്തന്നെ അധികൃതർ എത്തി പരിഹരിച്ചിരുന്നു. എങ്കിലും ചിലയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.

അതേസമയം, ജിദ്ദയിലെ നഹീല്‍ ജില്ലയിലെ ഒരു കമ്പനിയില്‍ മഴവെള്ളം മൂലം കുടുങ്ങിയ 48 ജോലിക്കാരെ രക്ഷിച്ചതായി സൗദി സിവില്‍ ഡിഫെന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button