Gulf

ഇന്ത്യയും ഖത്തറും മൂന്നു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി : ഇന്ത്യയും ഖത്തറും മൂന്നു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. ഖത്തര്‍ പ്രധാനമന്ത്രി അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് കരാറുകള്‍ ഒപ്പു വച്ചെത്. നിര്‍മ്മാണമേഖലകളിലെ നിക്ഷേപം, വിസ ഇളവുകള്‍, സൈബര്‍ സുരക്ഷാരംഗത്തെ സഹകരണം എന്നി മേഖലകളിലാണ് കരാറുകള്‍ ഒപ്പ് വെച്ചത്. തുറമുഖ രംഗത്തെ സഹകരണം ഉറപ്പാക്കുന്ന ധാരണപത്രവും ഒപ്പുവെച്ചു.

ഖത്തറും ഇന്ത്യയും തമ്മില്‍ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തിനിടെ നടത്തുന്ന മൂന്നാം ചര്‍ച്ചയാണിത്. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഇന്ത്യയിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനു വഴിതെളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button