NewsInternational

യൂറോപ്പില്‍ ഐഎസ് ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ലണ്ടന്‍ : യൂറോപ്പില്‍ ഐ.എസ് ആക്രമണങ്ങളുണ്ടാവുമെന്ന് യൂറോപോളിന്റെ മുന്നറിയിപ്പ്. ഇതിനായി യൂറോപ്പില്‍തന്നെ ഐ.എസിന് സ്ലീപ്പര്‍ സെല്ലുകളുണ്ട്. സിറിയയിലേറ്റ തിരിച്ചടിക്ക് ഐഎസ് യൂറോപ്പില്‍ പ്രതികാരം ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറിയയിലും ഇറാഖിലും തിരിച്ചടിയേല്‍ക്കുന്ന പശ്ചാത്തലത്തില്‍ ഐ.എസ് യൂറോപ്പിനെ ലക്ഷ്യം വെക്കുമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ സേനയായ യൂറോപോളിന്റെ മുന്നറിയിപ്പ്. യൂറോപ്പില്‍ ഇസ്ലാമിക് സ്റ്റേറ്റിന് സ്ലീപ്പര്‍ സെല്ലുകളുണ്ട്. അവര്‍ ഐഎസ് നേതൃത്വത്തിന്റെ ഉത്തരവിന് കാത്തിരിക്കുകയാണെന്നും യൂറോപോള്‍ പറയുന്നു. ചാവേര്‍ ആക്രമണങ്ങള്‍, ആള്‍ക്കൂട്ടത്തിന് നേരെയുള്ള വെടിവെപ്പ് എന്നീ രീതികളാവും ഐ.എസ് സ്വീകരിക്കുകയെന്ന് യൂറോപോള്‍ റിപ്പോര്‍ട്ട് പറയുന്നു.

ന്യൂക്ലിയര്‍ പ്ലാന്റുകളുടെയും പവര്‍ഗ്രിഡുകളുടെയും ഡാറ്റാബാങ്കിലേക്ക് നുഴഞ്ഞുകയറി ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയെയും യൂറോപോള്‍ തള്ളുന്നില്ല. പല യൂറോപ്യന്‍ രാജ്യങ്ങളും സിറിയില്‍ നടക്കുന്ന ഐ.എസ് വിരുദ്ധ നീക്കത്തിനെ പിന്തുണക്കുന്നുണ്ട്. സിറിയന്‍ അഭയാര്‍ഥികള്‍ കൂടുതലായി എത്തുന്നത് യൂറോപ്യന്‍ രാജ്യങ്ങളിലേക്കാണ്. അഭയാര്‍ഥി വിരുദ്ധ മനോഭാവം ആളിക്കത്തിക്കാന്‍ അവര്‍ക്കിടയിലേക്ക് നുഴഞ്ഞുകയറി ആക്രമണങ്ങള്‍ നടത്തിയേക്കാമെന്നും യൂറോപോള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

shortlink

Post Your Comments


Back to top button