Gulf

മദ്യനിര്‍മ്മാണം : രണ്ട് പ്രവാസികള്‍ പിടിയില്‍

കുവൈത്ത് സിറ്റി● കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യനിര്‍മ്മാണം നടത്തി വന്നിരുന്ന രണ്ട് പ്രവാസികള്‍ അറസ്റ്റിലായി. നേപ്പാളി സ്വദേശികളാണ് അറസ്റ്റിലായത്. സബഹ് അല്‍-അഹമ്മദ് പ്രദേശത്തെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവിടെ നിന്നും 141 ബാരല്‍ മദ്യവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സബഹ് അല്‍-അഹമ്മദില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയകരമായ സാഹചര്യത്തില്‍ നടക്കുകയായിരുന്ന ഒരാളെ പിന്തുര്‍ന്നാണ് മദ്യനിര്‍മ്മാണ കേന്ദ്രത്തില്‍ എത്തിയത്. ഇവിടെ നിന്നും മദ്യത്തിന് പുറമേ 201 കുവൈത്തി ദിനാറും മദ്യനിര്‍മ്മാണത്തിനുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ മദ്യനിര്‍മ്മാണവും വില്‍പനയും നടത്തിവരികയായിരുന്നുവെന്ന് സമ്മതിച്ചു. തുടര്‍ന്ന് നിയമനടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button