India

ജയലളിതയുടെ സംസ്കാരം ഇന്ന്

ചെന്നൈ : ഇന്നലെ രാത്രി 11 :30നു അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം മറീന ബീച്ചിലെ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്ന് ഇന്ന് വൈകിട്ട് 4.30 ന് സംസ്‌കരിക്കും. ഔദ്യോഗിക വസതിയായ പോയസ് ഗാര്‍ഡനിലെ ചടങ്ങുകള്‍ക്ക് ശേഷം ഭൗതികശരീരം ചൊവ്വാഴ്ച രാവിലെ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇതിന് ശേഷമാണ് സംസ്‌കാര ചടങ്ങിന് തുടക്കം കുറിക്കുക. പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അനുശോചന യോഗത്തില്‍ പങ്കെടുക്കാനെത്തും. ചടങ്ങിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button