Latest NewsParayathe VayyaSpecials

ചുവടുകള്‍ പിഴയ്ക്കാതെ ദിനകരന്‍; തമിഴ്നാട് ഭരണം കര്‍ണ്ണാടകയിലെ പരപ്പര അഗ്രഹാര ജയിലിലിരുന്നു ശശികല നിയന്ത്രിക്കുമോ?

കലങ്ങി മറിയുന്ന തമിഴക രാഷ്ട്രീയം. പുതിയ ചുവടു വയ്പ്പിനൊരുങ്ങി ദിനകരന്‍. ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ വിജയം ദിനകരന് ലഭിക്കുമ്പോള്‍ ഭരണം ആരുടെ കൈകളില്‍ എന്ന് ചോദിക്കേണ്ടതില്ല. കാരണം ജയലളിതയുടെ പിന്‍ഗാമിയായി ആര്‍കെ നഗറില്‍ മത്സരിച്ച്‌ മുഖ്യമന്ത്രിയാകാമെന്ന മോഹം അവരുടെ വിശ്വസ്ത തോഴി ശശികലയ്ക്ക് നഷ്ടമായെങ്കിലും വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത ശശികലയുടെ ചാണക്യ തന്ത്രങ്ങളാണ് മരുമകന്‍ ടിടി ദിനകരനിലൂടെ പൂര്‍ണ്ണമാകുന്നത്.

തമിഴ് നാട് മുഖ്യമന്ത്രി ആയിരിക്കെ അന്തരിച്ച ജയലളിതയുടെ പിന്ഗാമിയായി അവരുടെ വിശ്വസ്ത തോഴി ശശികല അവരോധിക്കപ്പെട്ടു. എന്നാല്‍ എഐഎഡിഎംകെ എന്ന ദ്രാവിഡപാര്‍ട്ടിയുടെ അമരത്തേക്ക് ശശികലയെന്ന മന്നാര്‍ഗുഡിക്കാരി സ്വപ്നം കണ്ട നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. അതിനു മുന്‍പേ അനധികൃത സ്വത്ത് കേസില്‍ വിധിയെത്തി. പാളയത്തില്‍ പടയും ശക്തമായി. പളനിസ്വാമിയും പനീര്‍സെല്‍വവും കണ്ടം ചാടിയതോടെ ശശികല ആരുമില്ലാത്തവരായി. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറല്ലാത്ത ആ തന്ത്രക്കാരി മെനഞ്ഞ തന്ത്രങ്ങളിലൂടെ ആര്‍കെ നഗറില്‍ മരുമകന്‍ ആധിപത്യം നേടി.

രണ്ടു തവണ വീതം കോൺഗ്രസിനെയും ഡിഎംകെയെയും തുണച്ചിട്ടുണ്ടെങ്കിലും പൊതുവില്‍ അണ്ണാ ഡിഎംകെയോടു കൂറുള്ള മണ്ഡലമാണ് ആർകെ നഗർ. മണ്ഡലം നിലവിൽ വന്ന ശേഷം ഏഴു തവണ പാർട്ടി സ്ഥാനാർഥികളാണു ജയിച്ചത്. അതില്‍ രണ്ടു തവണ ജയലളിതയെ വോട്ടര്‍മാര്‍ പിന്തുണച്ചു. നാല്പതിനായിരത്തോളം ഭൂരിപക്ഷം നേടിയാണ്‌ 2016ലെ തെരഞ്ഞെടുപ്പില്‍ ജയലളിത വിജയിച്ചത്. പനീർസെൽവം – പളനി സാമി ലയനം, തിരഞ്ഞെടുപ്പു കളം നിറയുന്ന ദിനകരൻ, ഭരണ പക്ഷവും സർക്കാരും പരാജയമാണെന്ന ബോധം തുടങ്ങിയ ചില വിഷയങ്ങള്‍ ഈ തിരഞ്ഞെടുപ്പിലെ ചൂടുള്ള വിഷയം ആയിരുന്നു. ജയലളിതയുടെ മണ്ഡലത്തില്‍ ദിനകരന്റെ തേരോട്ടം. ദിനകരന്റെ ഭൂരിപക്ഷം ഇരുപതിനായിരം കടന്നിരിക്കുകയാണ്. ജനദ്രോഹ സര്‍ക്കാരിനെതിരായ ജനവിധിയാണെന്ന് ടി ടി വി ദിനകരന്റെ പ്രതികരണം. ആർകെ നഗ‍ർ വെറുമൊരു ഉപതരെഞ്ഞെടുപ്പല്ല തമിഴക രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ തുടക്കമാണെന്നാണ് ദിനകരൻ പറയുന്നത്. ജയലളിതയുടെ യഥാർത്ഥ പിൻഗാമിആരെന്ന് തമിഴ് ജനത അറിഞ്ഞുതുടങ്ങുമെന്നും ദിനകരൻ പറഞ്ഞു.

നീണ്ട മൂന്നുദശാബ്ദത്തോളം ജയലളിതയുടെ ശ്വാസംപോലെ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ശശികല. അവരെ തോഴിയാക്കി ജയയ്ക്കൊപ്പം വിട്ട് ബാക്കി ചരടുവലികള്‍ നടത്തിയിരുന്ന ഭര്‍ത്താവ് നടരാജന്റെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി ടീം ആയിരുന്നു. ജയയുടെ മരണശേഷം കാര്യങ്ങള്‍ ഇവര്‍ കൈയിലെടുത്തു. എന്നാല്‍ ശശികലയുടെ ജയില്‍ വാസം എല്ലാം മാറ്റി മറിച്ചു. ഇതിനിടെ നടരാജന്‍ രോഗശയ്യയിലായി. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പക്ഷമായി പളനി സ്വാമിയും പനീര്‍സെല്‍വവും മാറി. പിന്നീട് രാഷ്ട്രീയ പടയോരുക്കത്തില്‍ ശശിക പക്ഷം വിമത ഗ്രൂപ്പ് ആയി.

2011നു ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് തീരുമാനമെടുക്കുന്നതില്‍ ശശികലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയലളിത മരിച്ചപ്പോള്‍ ചിന്നമ്മ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായി. എന്നാല്‍ അഴിമതിക്കേസില്‍ ജയലളിതയ്ക്കൊപ്പം കുടുങ്ങിയ ശശികല അഴിക്കുള്ളിലായി. അപ്പോഴും മന്നാര്‍ഗുഡി മാഫിയ കരുതലോടെ കളിച്ചു. ഭരണമുണ്ടായിട്ടും പളനിസ്വാമിക്ക് ദിനകരനെ തോല്‍പ്പിക്കാനായില്ല. ഇവിടെ ശശികല വീണ്ടും കരുത്തയാകും. ക്രിമിനല്‍ കേസില്‍ അഴിക്കുള്ളിലായതിനാല്‍ ഉടനൊന്നും ഭരണം നേടാന്‍ നടക്കില്ല. അപ്പോഴും മരുമകന്‍ ആ പദവിയിലെത്തിയാല്‍ റിമോര്‍ട്ടുപയോഗിച്ച്‌ കാര്യങ്ങള്‍ നിയന്ത്രിക്കാനാവും. അതായത് തമിഴ്നാട്ടിലെ ഭരണം കര്‍ണ്ണാടകയിലെ പരപ്പര അഗ്രഹാര ജയില്‍ നിയന്ത്രിക്കുമെന്ന് സാരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button