NewsIndia

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ശക്തമായ ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ആന്‍ഡമാന്‍: ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകളില്‍ കനത്ത മഴ. മഴയ്ക്ക് കാരണം ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ തീരത്ത് ഉണ്ടായ ന്യൂനമര്‍ദ്ദമാണെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്രം 4 നാവിക സേനയുടെ കപ്പലുകള്‍ ആന്‍ഡമാനിലേക്ക് അയച്ചു.

കനത്ത മഴയെ തുടര്‍ന്ന് ഹാവ് ലോക്കില്‍ കുടുങ്ങി കിടന്നിരുന്ന 800 ഓളം ടൂറിസ്റ്റുകളെ സേന രക്ഷപ്പെടുത്തിയിട്ടുണ്ട്. മേഖലയില്‍ കേന്ദ്ര സേന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നുണ്ട്. കൂടുതല്‍ യാത്രികര്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. വരുന്ന 24 മണിക്കൂര്‍ മഴ തുടരും. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ മഴ ആന്‍ഡ്രാ, തമിഴ്‌നാട്, ഒഡീഷ തീരത്തേക്ക് നീങ്ങാനും സാധ്യതയെന്ന് കലാവസ്ഥ റിപ്പോര്‍ട്ട് പുറത്തുവന്നു.

നിലവില്‍ ന്യൂനമര്‍ദ്ദേ രൂപപ്പെട്ടത് വിശാഖപട്ടണത്തിന്റെ തീരത്തു നിന്നും 180 കിലോമീറ്റര്‍ അകലെയാണ്. ഇപ്പോള്‍ ന്യൂനമര്‍ദ്ദം മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്നും അടുത്ത 24 മണിക്കൂര്‍ തമിഴ്‌നാട്, ആന്ധ്രാ തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായി കാറ്റ് വീശാനും സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ അനുമാനം. അങ്ങനെയെങ്കില്‍ തീരങ്ങളിലെ സംസ്ഥാനങ്ങളില്‍ വര്‍ധ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Post Your Comments


Back to top button