NewsGulf

യുഎഇയിൽ കനത്ത മൂടല്‍മഞ്ഞ് : യാത്രക്കാർക്ക് അധികൃതരുടെ മുന്നറിയിപ്പ്

അബുദാബി: യുഎഇയില്‍ അതിശക്തമായ മൂടല്‍മഞ്ഞ് ജനജീവിതത്തെ ബാധിച്ചു. മൂടൽ മഞ്ഞ് മൂലം നിരവധി വാഹനാപകടങ്ങളാണ് നടന്നത്. വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ എമിറേറ്റുകളില്‍ എല്ലാം രൂക്ഷമായ മഞ്ഞാണ് അനുഭവപ്പെടുന്നത്.

അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങിയ വിമാനത്താവളങ്ങളിലായി 158 സര്‍വീസുകളെയാണ് ഇന്നലെ മൂടല്‍മഞ്ഞ് ബാധിച്ചത്. ഇത് മൂലം ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ നോക്കി വിമാനസമയം മുന്‍കൂട്ടി മനസിലാക്കണമെന്ന് വിമാനകമ്പനികള്‍ അറിയിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞ് മൂലം പുലര്‍ച്ചെ മുതല്‍ തന്നെ പ്രധാനപാതകളില്‍ ഗതാഗതക്കുരുക്കും വിവിധ ഇടങ്ങളിൽ വാഹനാപകടങ്ങളും നടന്നിരുന്നു. അന്‍പത് മീറ്ററില്‍ താഴെ മാത്രമായിരുന്നു കാഴ്ച്ച പരിധി.

shortlink

Related Articles

Post Your Comments


Back to top button