Latest NewsInternational

യുഎഇയിൽ ഇൗ മാസാവസാനം വരെ ചൂട് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം.

ദുബായ്: യുഎഇയിൽ ചൂട് ഇൗ മാസാവസാനം വരെ തുടരുമെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊടിക്കാറ്റും മൂടൽമഞ്ഞും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണം. താപനില ഉയർന്നുതന്നെ നില്‍ക്കാനാണ് സാധ്യത.

ചില ഗ്രാമപ്രദേശങ്ങളിൽ വളരെ ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം, യുഎഇയുടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായതിനാൽ നേരിയ മഴയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. തിങ്കളാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില 40 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 35 ഡിഗ്രി സെൽഷ്യസുമാണ്.

shortlink

Related Articles

Post Your Comments


Back to top button