NewsGulf

യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

ദുബായ്: യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. യുഎഇയിയുടെ വിവിധ മേഖലകളില്‍ മഴയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടിരുന്നു. പൊടിക്കാറ്റ് ശക്തമായത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ദൂരക്കാഴ്ച മങ്ങിയ സാഹചര്യത്തില്‍ റോഡ് ഗതാഗതം ദുഷ്കരമായി.

ശക്തമായ കാറ്റ് ഉണ്ടാകുമെന്നും അതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും കാലാവസ്ഥ നിരീക്ഷകേന്ദ്രം നിര്‍ദ്ദേശം നൽകി. അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button