India

നഗ്രോത ഭീകരാക്രണം എന്‍ഐഎ അന്വേഷിക്കും

ന്യൂഡല്‍ഹി : ജമ്മു കശ്മിരീലെ നഗ്രോത സൈനിക കേന്ദ്രത്തിനു നേരെ നടന്ന ഭീകരാക്രണം എന്‍ഐഎ അന്വേഷിക്കും. കഴിഞ്ഞ മാസം 29 നടന്ന ഭീകരാക്രണമണത്തില്‍ രണ്ട് മേജര്‍മാരടക്കം ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്. എട്ട് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. എന്‍ഐഎ സംഘം ഉടന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുക്കും. ഇതിനുശേഷം ജമ്മു കോടതിയില്‍ എന്‍ഐഎ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യും. നിലവില്‍ നഗ്രോത പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. ആക്രമണം നടത്തിയ മൂന്ന് ഭീകരകരരെ സൈന്യം വധിച്ചു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളാണെന്നാണ് പ്രാഥമിക നിഗമനം. തീവ്രവാദികളുടെ വിരലടയാളം, ഡിഎന്‍എ എന്നിവയെകുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button