Technology

ലെനോവോയുടെ ഫാബ്​ 2 എത്തുന്നു

മുംബൈ: ലെനോവയുടെ ഏറ്റവും പുതിയ മോഡൽ ഫാബ്​ 2 ഇന്ത്യൻ വിപണിയിൽ എത്തി. 11,999 രൂപയാണ്​ ഫോണിന്റെ വില. 6.4 ഇഞ്ച്​ സ്​ക്രീൻ സൈസുള്ള ഫാബ് 2 ഗൺമെറ്റൽ ഗ്രേ, ചാംപെയിൽ ഗോൾഡ്​ കളറുകളിലാണ് ലഭ്യമാകുക.

1.3GHz​​ ന്റെ ക്വാഡ്​കോർ മീഡിയടെക്കിന്റേതാണ് ​ പ്രൊസസർ. 3 ജി ബി റാമും 32 ജി ബി ഇന്റേണൽ മെമ്മറിയും ഫോണിനുണ്ടാകും. ഇത്​ 128 ജി ബി വരെ വർദ്ധിപ്പിക്കാം. പിൻക്യാമറ 13 ​മെഗാപിക്​സലും മുൻ ക്യാമറ ൮ മെഗാപിക്സലുമാണ്. 6.0 മാഷ്​​മല്ലോയാണ്​ ഒാപ്പറേറ്റിങ്​ സിസ്​റ്റം. 4050mAh ആണ് ബാറ്ററി. റെക്കോർഡിങിനായി മൂന്ന്​ മൈക്കുകളും നൽകിയിട്ടുണ്ട്​. ഫ്ലിപ്കാർട്ട് വഴിയായിരിക്കും ഫാബ് 2വിന്റെ വിൽപ്പന.

shortlink

Related Articles

Post Your Comments

Related Articles


Back to top button