Technology

സ്മാർട്ട് ഫോൺ അടിമത്തം : രക്ഷപ്പെടാൻ ചില മാർഗങ്ങൾ

ആധുനിക കാലഘട്ടത്തില്‍ ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു ഭാഗമാണ് സ്മാർട്ട് ഫോൺ. പരസ്പര സംഭാഷണത്തിനിടയിലോ ,വണ്ടി ഓടിക്കുമ്പോൾ പോലും ഒരിക്കലെങ്കിലും ഫോണിലേക്ക് നോക്കാത്തവര്‍ വിരളമാണ്. ദിനംപ്രതി വളർന്ന് കൊണ്ടിരിക്കുന്ന അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം ജീവിതത്തിന്റെ വിലപ്പെട്ട സമയങ്ങൾ നഷ്ടപെടുത്തുന്നതിനുപരി പല മാരക രോഗങ്ങളും വിളിച്ച് വരുത്തും.അതിനാൽ സ്മാർട്ട് ഫോൺ അടിമത്തത്തിൽ നിന്നും രക്ഷപെടാൻ ഇതാ ചില മാർഗങ്ങൾ

1. നോട്ടിഫിക്കേഷൻ സംവിധാനം ഒഴിവാക്കുക ഇതിലൂടെ അടിക്കടി ഫോൺ നോക്കുന്ന പ്രവണത കുറക്കാം

2. ഏതൊക്കെ സമയത്ത് ഫോണ്‍ ഉപയോഗിക്കണം, ഉപയോഗിക്കരുത് എന്നതിനുള്ള സമയം നേരത്തെ തീരുമാനിക്കുക. ഈ സമയം അനുസരിച്ച് മാത്രം ഫോണ്‍ ഉപയോഗിക്കുക. പരസ്പര സംഭാഷണത്തിനിടയിലും, ഭക്ഷണവേളകളിലുമൊക്കെ ഫോണിനെ മാറ്റി നിര്‍ത്തുക. ഇങ്ങനെ ചെയ്യുന്നതിലൂടെ തുടരെയുള്ള സ്മാര്‍ട്‌ഫോണ്‍ ഉപയോഗം കുറയ്ക്കാൻ സാധിക്കും

3. ഓരോ സ്മാര്‍ട്‌ഫോണിലും നിരവധി ആപ്ലികേഷനുകളാണുള്ളത്. നിങ്ങളുടെ സ്മാര്‍ട്‌ഫോണുകളിലെ അനാവശ്യ ആപ്ലികേഷനുകള്‍ നീക്കം ചെയ്യുക എന്നതാണ് അടുത്ത മാര്‍ഗം. സോഷ്യല്‍മീഡിയ ആപ്ലികേഷനുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഫോണുകളില്‍ നിന്ന് നീക്കം ചെയ്താല്‍ തന്നെ ഒരു പരിധിവരെ സ്മാര്‍ട്‌ഫോണുകളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.

4. ഉറങ്ങാന്‍ കിടന്നാലും ചിലര്‍ ഫോണില്‍ നിന്നും കണ്ണെടുക്കില്ല. കിടക്കുന്നതിന് മുന്‍പ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഈ ശീലം പരമാവധി ഒഴിവാക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് സുഖമായി ഉറങ്ങുവാന്‍ സാധിക്കും.

5 . ഇത്രയും ചെയ്‌തിട്ടു നിങ്ങൾക്ക് സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോഗം കുറക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെ ഉള്ള വഴി ഫീച്ചര്‍ ഫോണുകളിലേക്ക് മടങ്ങിപ്പോവുക എന്നതാണ് കാര്യം അത്ര എളുപ്പമല്ലെങ്കിലും അവസാന ശ്രമമെന്നോണം സ്വീകരിക്കാവുന്ന മാര്‍ഗമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button