India

പാന്‍ കാര്‍ഡ് പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കുന്നു

പാന്‍ കാര്‍ഡ് പ്രവാസികള്‍ക്കും നിര്‍ബന്ധമാക്കുന്നു. പാന്‍കാര്‍ഡ് എടുക്കാനായി ഓണ്‍ലൈന്‍ സേവനങ്ങളും ലഭ്യമാണ്. 1961-ലെ ആദായ നികുതി വകുപ്പ് നിയമം അനുസരിച്ചാണ് പാന്‍ കാര്‍ഡ് നിലവില്‍ വന്നത്. താഴെപ്പറയുന്ന കാര്യങ്ങള്‍ക്ക് പാന്‍കാര്‍ഡ് അത്യാവശ്യമാണ്.

* അഞ്ചുലക്ഷം രൂപയ്ക്കുമേല്‍ വിലയുള്ള വസ്തു വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പാന്‍ കാര്‍ഡ് വേണം.

* പത്തുലക്ഷം രൂപയ്ക്ക് മേലുള്ള വസ്തു ഇടപാടിന്റെ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിനും പാന്‍കാര്‍ഡ് വേണം.

* ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേലുള്ള വസ്തുവാണെങ്കില്‍ രണ്ടുപേരുടെയും പാന്‍ കാര്‍ഡും നിര്‍ബന്ധം.

* ഇരുചക്ര വാഹനങ്ങളൊഴിച്ചുള്ള വാഹനങ്ങള്‍ വാങ്ങുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

* ദേശസാല്‍കൃത ബാങ്കുകളില്‍ 50,000 രൂപയില്‍ക്കൂടുതല്‍ നിക്ഷേപിക്കണമെങ്കിലും പാന്‍കാര്‍ഡ് ആവശ്യം.

* സഹകരണ ബാങ്കുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനീസ് എന്നിവയിലെ നിക്ഷേപത്തിനും പാന്‍കാര്‍ഡ് ആവശ്യമാണ്.

* സേവിങ്സ് ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുറമെയുള്ള മറ്റേത് അക്കൗണ്ടുകള്‍ തുറക്കണമെങ്കിലും ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍, മൊബൈല്‍ കണക്ഷന്‍ എന്നിവയെടുക്കുന്നതിനും പാന്‍ നിര്‍ബന്ധമാണ്.

* 25,000 രൂപയ്ക്ക് മേലുള്ള റെസ്റ്റോറന്റ്, ഹോട്ടല്‍ ബില്ലുകളടയ്ക്കുന്നതിനും 50,000 രൂപയ്ക്കുമേലുള്ള മറ്റു ബില്ലുകള്‍ അടയ്ക്കുന്നതിനും പാന്‍ കാര്‍ഡ് വേണം.

* ഒരു ദിവസം 50,000 രൂപയ്ക്ക് മേല്‍ നിക്ഷേപിക്കണമെങ്കിലും 50,000 രൂപയ്ക്കുമേലുള്ള വിദേശ കറന്‍സി എക്സ്ചേഞ്ച് ചെയ്യണമെങ്കിലും പാന്‍ നമ്പര്‍ ആവശ്യമാണ്.

* ദേശ സാല്‍കൃത ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുമ്പോഴും 50,000 രൂപയ്ക്ക് മേലുള്ള മ്യൂചച്ചല്‍ ഫണ്ടുകള്‍ വാങ്ങുമ്പോഴും പാന്‍കാര്‍ഡ് ആവശ്യമാണ്.

* ഡിമാറ്റ് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനും 50,000 രൂപയ്ക്ക് മേലുള്ള ഓഹരികള്‍ വാങ്ങാനും ഒരുലക്ഷം രൂപയ്ക്ക് മേലുള്ള ഓഹരികള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും പാന്‍കാര്‍ഡ് ആവശ്യമാണ്.

* 50,000 രൂപയ്ക്ക് മേലുള്ള ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, 50,000 രൂപയ്ക്ക് മേലുള്ള ആര്‍.ബി.ഐ. ബോണ്ടുകള്‍, വര്‍ഷം 50,000 രൂപയ്ക്ക് മേല്‍ പ്രീമിയം വരുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ എനന്നിവയെടുക്കുന്നതിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

* രണ്ടുലക്ഷം രൂപയ്ക്ക് മേലുള്ള വസ്തുവകകള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും വര്‍ഷം 50,000 രൂപയില്‍ക്കൂടുതലുള്ള ക്യാഷ്/ ക്രെഡിറ്റ്/ പ്രീപ്പെയ്ഡ് ബില്ലുകള്‍ തീര്‍ക്കുന്നതിനും പാന്‍ കാര്‍ഡുകള്‍ വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button