Kerala

പിണറായി വിജയനെ മധ്യപ്രദേശില്‍ തടഞ്ഞ സംഭവം; ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അവഗണിച്ച മധ്യപ്രദേശ് സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി. ഭോപ്പാലില്‍ മലയാളി അസോസിയേഷനുകളുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പിണറായി വിജയനെ മടക്കി അയച്ച മധ്യപ്രദേശ് സര്‍ക്കാരിന്റെ നടപടി നിര്‍ഭാഗ്യകരമായെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇത് ഫെഡറല്‍ സംവിധാനത്തിന്റെ മര്യാദകളുടെ ലംഘനമാണെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഇതിലൂടെ കേരളത്തെ തന്നെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അപമാനിച്ചതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. സമ്മേളനവേദിയിലേക്കു പുറപ്പെട്ട് പാതിവഴിയില്‍ എത്തിയപ്പാള്‍, പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതായി എസ്പി അറിയിച്ചതായുള്ള വിവരം അകമ്പടി സേവിച്ച വാഹനത്തിലെ ഉദ്യോഗസ്ഥര്‍ പിണറായിക്കു കൈമാറുകയായിരുന്നു.

എന്നാല്‍ പോകണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള അവകാശം പോലീസ് പിണറായിക്കു നല്‍കി. അതേസമയം, സുരക്ഷ കൈകാര്യം ചെയ്യുന്നവര്‍ പോകേണ്ടെന്നു പറഞ്ഞാല്‍ പോകേണ്ടതില്ലെന്ന് പിണറായി തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ പിന്നീടു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഖേദം പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button