Latest NewsIndiaNews

പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് ത​ന്നെ ഏ​റെ ആ​ക​ര്‍​ഷി​ച്ചു​: ക​മ​ല്‍​ഹാ​സ​ന്‍

ബി​ജെ​പി​ക്ക് ത​ന്നെ പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​നാ​വി​ല്ല. ര​ജ​നീ​കാ​ന്തു​മാ​യു​ള്ള ത​ന്‍റെ ച​ര്‍​ച്ച​ക​ള്‍ ഫ​ലം കാ​ണാ​തെ പോ​യ​തി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു.

ചെ​ന്നൈ: കേ​ര​ള​ത്തി​ല്‍ പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ല​പാ​ട് ത​ന്നെ ഏ​റെ ആ​ക​ര്‍​ഷി​ച്ചു​വെ​ന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ ക​മ​ല്‍​ഹാ​സ​ന്‍. ദാ​ദാ​സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്കാ​ര​ത്തി​ന് ത​ന്നെ​ക്കാ​ള്‍ അ​ര്‍​ഹ​ത ര​ജ​നീ​കാ​ന്തി​ന് ത​ന്നെ​യാണെന്നും എ​ന്നാ​ല്‍, ഈ ​സ​മ​യ​ത്തെ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ന് കാ​ര​ണം രാ​ഷ്‌​ട്രീ​യ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ല്‍ ഇ​ട​തു പാ​ര്‍​ട്ടി​ക​ളും കോ​ണ്‍​ഗ്ര​സും ത​ന്നെ വി​ല​കു​റ​ച്ചു ക​ണ്ടു. ഒ​രു ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‌‌

Read Also: കുമ്മനം രാജശേഖരന്റെ വിജയം ഉറപ്പ്, കുമ്മനത്തിനായി കൂട്ടയോട്ടം നടത്തി ക്രിക്കറ്റ് താരം ശ്രീശാന്ത്

കൂടാതെ ത​മി​ഴ്നാ​ട്ടി​ല്‍ മു​ന്ന​ണി സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി​യ​ത് ഇ​ട​തു പാ​ര്‍​ട്ടി​ക​ളാ​ണ്. അ​തി​ല്‍ വി​ഷ​മ​മു​ണ്ട്. ബി​ജെ​പി​യു​മാ​യി ഒ​രു കാ​ല​ത്തും സ​ഖ്യ​ത്തി​നി​ല്ല. ബി​ജെ​പി​ക്ക് ത​ന്നെ പ​ണം കൊ​ടു​ത്ത് വാ​ങ്ങാ​നാ​വി​ല്ല. ര​ജ​നീ​കാ​ന്തു​മാ​യു​ള്ള ത​ന്‍റെ ച​ര്‍​ച്ച​ക​ള്‍ ഫ​ലം കാ​ണാ​തെ പോ​യ​തി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നും ക​മ​ല്‍​ഹാ​സ​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button