NewsIndia

പാകിസ്ഥാൻ ഇന്ത്യയുടെ വിവരങ്ങൾ ചോർത്തുന്നു : വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: മൊബൈല്‍ ആപ്ലിക്കേഷനുകളും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യന്‍ സുരക്ഷാ സേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി സർക്കാർ. കേന്ദ്ര മന്ത്രി എച്ച്. പി. ചൗധരിയാണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ ഗെയിം, ഓഡിയോ,വീഡിയോ ആപ്പുകളിലൂടെ മാല്‍വെയറുകള്‍ ഉപയോഗിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായാണ് വിവരം. ഇതിനായി വിരമിച്ച സൈനികരെ ജോലിയും പണവും വാഗ്ദാനം ചെയ്ത് പാകിസ്ഥാൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.

ഇത്തരം നീക്കങ്ങളെ തടയുന്നതിന് എല്ലാ മന്ത്രാലയങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും നല്‍കിയതായും ചൗധരി അറിയിച്ചു. കൂടാതെ സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമായി എല്ലാ മന്ത്രാലയങ്ങള്‍ക്കും കമ്പ്യൂട്ടര്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും നല്‍കിയതായും ചൗധരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button