NewsInternational

സൗദി രാജാവിന്റെ ഏറെ തന്തപ്രധാനമായ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് ലോകരാഷ്ട്രങ്ങള്‍

ജിദ്ദ: സൗദിയുടെ തന്ത്രപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ലോക രാഷ്ട്രങ്ങള്‍. സൗദി അറേബ്യയുടെ വൈദേശികവും ആഭ്യന്തരവുമായ നയങ്ങളും നിലപാടുകളും രാഷ്ട്രീയ തീരുമാനങ്ങളും സല്‍മാന്‍ രാജാവ് നാളെ പ്രഖ്യാപിക്കും. സൗദി ശൂറാ കൗണ്‍സിലില്‍ ആണ് രാജ്യത്തിന്റെ തന്ത്രപ്രധാന നിലപാടുകള്‍ രാജാവ് പ്രഖ്യാപിക്കുക. ഏറെ പ്രതീക്ഷയോടെയാണ് സൗദിയും ലോക രാഷ്ട്രങ്ങളും രാജാവിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്തിരിക്കുന്നത്. നാളെ നടക്കുന്ന ശൂറാ കൗണ്‍സില്‍ ഏഴാംഘട്ടത്തിന്റെ ഒന്നാം വര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചുള്ള പ്രസംഗത്തിലാവും രാജ്യത്തിന്റെ തന്ത്രപ്രധാനമായ നിലപാടുകള്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിക്കുക. സ്വദേശികളുടെ മനസ്സുകള്‍ക്ക് ഉണര്‍വ്വേകുന്ന സുപ്രധാന കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രസംഗമായിരിക്കും നാളത്തേത്. അതുകൊണ്ട്തന്നെ സൗദിയിലെ ഓരോ പൗരനും രാഷ്ടീയ-സാമ്പത്തിക നിരീക്ഷകരും ബുദ്ധി ജീവികളും ശൂറാ കൗണ്‍സില്‍ സമ്മേളനത്തില്‍ സല്‍മാന്‍ രാജാവിന്റെ വാക്കുകള്‍ കേള്‍ക്കുവാനുള്ള ആവേശത്തിലാണെന്നാണ് ശൂറാ കൗണ്‍സില്‍ അധ്യക്ഷന്‍ ശൈഖ് ഡോക്ടര്‍ അബ്ദുല്ല ആലു ശൈഖ് പറഞ്ഞത് . പരിസര മേഖലകളില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അസ്വസ്ഥതയുടെ അന്തരീക്ഷത്തിലാണ് സൗദിയുടെ വിദേശ നയങ്ങളും നിലപാടുകളും നാളെ പ്രഖ്യാപിക്കുക. രാജ്യത്തിനകത്തും പുറത്തുമുള്ള ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സൗദിയുടെ രാഷ്ട്രീയ നിലപാടുകളും സാമ്പത്തിക രേഖയും ഉള്‍പ്പെടുന്നതായിരിക്കും സല്‍മാന്‍ രാജാവിന്റെ പ്രസംഗം.

shortlink

Post Your Comments


Back to top button