IndiaBusiness

നോട്ട് നിരോധനം; നാണയപ്പെരുപ്പം രണ്ട് വര്‍ഷത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുപിന്നാലെ പണം ചെലവാക്കലിലുണ്ടായ ഞെരുക്കം നാണയപ്പെരുപ്പം കുറയാന്‍ കാരണമായി. നാണയപ്പെരുപ്പം രണ്ടു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തി. ഒക്‌ടോബറിലെ 4.20 ശതമാനത്തില്‍ നിന്ന് 3.63 ശതമാനമായി നവംബറില്‍ റീട്ടെയില്‍ നാണയപ്പെരുപ്പം കുറയുകയായിരുന്നു.

ഭക്ഷ്യവിലപ്പെരുപ്പം ഒക്‌ടോബറിലെ 3.32 ശതമാനത്തില്‍ നിന്ന് 2.11 ശതമാനത്തിലേക്ക് താഴ്ന്നതും നവംബറില്‍ നാണയപ്പെരുപ്പം കുറയാന്‍ കാരണമായിട്ടുണ്ട്. ജൂലായില്‍ 6.07 ശതമാനവും, ആഗസ്റ്റില്‍ 5.05 ശതമാനവും, സെപ്തംബറില്‍ 4.39 ശതമാനവുമായിരുന്നു നാണയപ്പെരുപ്പം.

റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ പ്രധാനമായും മാനദണ്ഡമാക്കുന്നത് റീട്ടെയില്‍ നാണയപ്പെരുപ്പമാണ്. 2017 മാര്‍ച്ചിനകം അഞ്ച് ശതമാനത്തിനു താഴെ നാണയപ്പെരുപ്പം നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. നോട്ട് അസാധുവാക്കിയ മാസം ക്രൂഡോയില്‍ വില ബാരലിന് 50 ഡോളറില്‍ താഴെയായിരുന്നു.

നവംബര്‍ 30ന് എണ്ണ കയറ്റുമതി രാജ്യങ്ങള്‍ യോഗം ചേര്‍ന്ന് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതോടെ വില 18 മാസത്തെ ഉയരത്തിലേക്ക് കുതിച്ചു. ഇന്ത്യ വന്‍തോതില്‍ വാങ്ങുന്ന ബ്രെന്റ് ക്രൂഡ് വില ഇപ്പോള്‍ ബാരലിന് 56 ഡോളറാണ്. ക്രൂഡോയില്‍ വില ഏതാനും മാസങ്ങള്‍ക്കകം 60 ഡോളര്‍ കടന്നേക്കുമെന്നാണ് സൂചന. ഇത് അവശ്യ വസ്തുക്കളുടെ വില കൂടാന്‍ കാരണമാകും.

റീട്ടെയില്‍ നാണയപ്പെരുപ്പം

ജൂലായ് 6.07%
ആഗസ്റ്റ് 5.05%
സെപ്തംബര്‍ 4.39%
ഒക്‌ടോബര്‍ 4.20%
നവംബര്‍ 3.63%

shortlink

Related Articles

Post Your Comments

Related Articles


Back to top button