Latest NewsNewsIndia

പാർലമെന്റ് സുരക്ഷാ വീഴ്ച തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം: പ്രധാനമന്ത്രി മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി: പാർലമെന്റ് സുരക്ഷാ വീഴ്ചയ്ക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം മൂലമുള്ള തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് എന്ന ആരോപണവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയം കാരണം രാജ്യത്തെ പൗരന്മാർക്ക് തൊഴിൽ ലഭിക്കുന്നില്ല. തൊഴിലില്ലായ്മയാണ് സുരക്ഷാ വീഴ്ചയുടെ കാരണം, സുരക്ഷാ ലംഘനം ശരിക്കും സംഭവിച്ചു. പക്ഷേ, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്? പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. മോദിജിയുടെ നയങ്ങൾ കാരണം ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭിക്കുന്നില്ല,” രാഹുൽ ഗാന്ധി പറഞ്ഞു.

പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ചുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത് വന്നു. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഭയിൽ വിഷയത്തിൽ പ്രസ്താവനകൾ നടത്തുന്നില്ലെന്നും ഖാർഗെ പറഞ്ഞു.

ഗർഭാവസ്ഥയിലെ ഓക്കാനം, ഛർദ്ദി; വില്ലനെ കണ്ടെത്തി ശാസ്ത്രലോകം, അറിയാം ഇക്കാര്യങ്ങൾ

പാർലമെന്റ് സുരക്ഷാ ലംഘനത്തെ പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന അമിത് ഷായുടെ അവകാശവാദത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, ‘അദ്ദേഹം കോൺഗ്രസിന്റെ പേര് എടുത്ത് വോട്ട് തേടുന്നു, ഒപ്പം നെഹ്‌റുജിയെയും ഗാന്ധിജിയെയും ദുരുപയോഗം ചെയ്‌ത് വോട്ട് പിടിക്കുന്നു,’ എന്നായിരുന്നു ഖാർഗെ നൽകിയ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button