KeralaNews

റേഷന്‍ കടകളും ഡിജിറ്റലാകുന്നു

തിരുവനന്തപുരം: ഇനി റേഷൻ കടയിൽ ഭക്ഷ്യ ധാന്യങ്ങൾ എത്തിയോ എന്നറിയാൻ വീട്ടമ്മമാർ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല.കേരളത്തിലെ റേഷൻ സംവിധാനം പൂർണമായും ഡിജിറ്റലായി മാറാൻ തയ്യാറെടുക്കുകയാണ്.റേഷൻ കടയിൽ അരി എത്തിയാൽ നിങ്ങളുടെ മൊബൈൽ ഫോണിൽ ഇനി മെസേജ് വരും.റേഷൻ കടയിൽ നിന്ന് എത്രത്തോളം ഭക്ഷ്യ സാധനങ്ങൾ നൽകി, എത്ര ഇനി ബാക്കിയുണ്ട്, ഏതൊക്കെ ഉപഭോക്താക്കൾ സാധനങ്ങൾ വാങ്ങി ഇവയെല്ലാം നിങ്ങൾക്ക് അറിയാൻ കഴിയുന്നതാണ്.

ഏപ്രിൽ മാസത്തോടെ കേരളത്തിലെ റേഷൻ സംവിധാനം പൂർണമായും ഡിജിറ്റലായി മാറും.റേഷൻ വിതരണം കാര്യക്ഷമമാക്കുന്നതിനും സുതാര്യമാക്കുന്നതിനും വേണ്ടിയാണ് കടകൾ ഡിജിറ്റലൈസ് ചെയ്യുന്നതെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറയുകയുണ്ടായി.ഇതിന്റെ ഭാഗമായി റേഷൻ കാർഡുകൾ ആധാർ കാർഡുകളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ഉടൻ പൂർത്തിയാക്കും. വ്യാജ കാർഡുടമകളെ കണ്ടെത്തി അർഹരായ ഉപഭോക്താക്കൾക്ക് റേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലാഖ്യം.കൂടാതെ എഫ്.സി.ഐയിൽ നിന്ന് റേഷനുമായി പോകുന്ന വാഹനങ്ങളുടെ നമ്പറുകൾ രേഖപ്പെടുത്തി ജിപിഎസ് വഴി അവ കർശന നിരീക്ഷണത്തിൽ കൊണ്ട് വരും.ഓരോ ലോറിയിലും കയറ്റുന്ന ഭക്ഷ്യ ധാന്യങ്ങളുടെ കണക്ക് സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button