KeralaLatest NewsNews

പശുവിനെ മേയ്ക്കുന്നതിനിടെ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്

ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പാലക്കാട്: അട്ടപ്പാടിയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ വധശ്രമം. കോട്ടമല സ്വദേശിനി രങ്കമ്മയെ ഭർത്താവ് മല്ലീശ്വരനാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ പശുവിനെ മേയ്ക്കാൻ ഇരുവരും പറമ്പിൽ പോയപ്പോഴായിരുന്നു ആക്രമണം.

read also:ബിരുദ വിദ്യാര്‍ഥിനി കഴുത്തറുത്ത് മരിച്ച നിലയില്‍: കൊലപാതകമെന്ന് വീട്ടുകാർ

പശുവിനെ മേയ്ക്കുന്നതിനിടെ രങ്കമ്മയുടെ കഴുത്തറുക്കുകയായിരുന്നു ഇയാൾ. പരിക്കേറ്റ രങ്കമ്മയെ പ്രദേശവാസികൾ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചു. ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മുൻപ് രണ്ടു തവണ ഇയാൾ സ്വന്തം കഴുത്ത് മുറിച്ചിട്ടുണ്ട്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. . പ്രതിയെ അഗളി പോലീസ് കസ്റ്റഡിയിൽ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button