Kerala

റിലയന്‍സിനുവേണ്ടി റോഡ് കുഴിച്ചു; ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിനുസമീപം ദേശീയ പാതയില്‍ സ്വകാര്യ കമ്പനി കേബിള്‍ ഇടുന്നതിന് റോഡ് കുഴിച്ചതുമായി ബന്ധപ്പെട്ട് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍. ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.കെ.മിനിയെയാണ് പൊതുമരാമത്ത് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്.

റിലയന്‍സ് കമ്പനിക്കുവേണ്ടി കേബിള്‍ ഇടുന്നതിനാണ് റോഡ് വെട്ടിപൊളിച്ചത്. ഡിസംബര്‍ 11ന് രാത്രിയില്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിക്കുന്നത് നാട്ടുകാര്‍ മന്ത്രി ജി.സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. പോലീസ് ഇടപെട്ട് പണി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍നടപടിയെടുക്കാന്‍ എക്സിക്യുട്ടിവ് എഞ്ചിനീയറോട് മന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

എന്നാല്‍, എക്സിക്യുട്ടീവ് എന്‍ജിനീയര്‍ നിയമപ്രകാരം പ്രവര്‍ത്തിച്ചില്ല. സ്വകാര്യ കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന് 12ന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കമ്പനി ജോലിക്കാരെ നിയമനടപടിയില്‍ നിന്ന് പോലീസ് ഒഴിവാക്കിയെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സ്വജനപക്ഷപാതം, കൃത്യവിലോപം, അധികാര ദുര്‍വിനിയോഗം, കാര്യശേഷിക്കുറവ് തുടങ്ങിയവ ആരോപിച്ചാണ് സസ്പെന്‍ഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button