IndiaNews

വെസ്റ്റ് ബംഗാള്‍ മറ്റൊരു പാക്കിസ്ഥാനായി മാറുന്നു-കലാപം രൂക്ഷം- ആളുകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു- വീഡിയോ

 

കൊൽക്കത്ത:പശ്ചിമബംഗാളിലെ ഗ്രാമങ്ങളില്‍ അതിരൂക്ഷമായ വര്‍ഗീയ കലാപം നടക്കുന്നതായും ഗ്രാമങ്ങളില്‍ കലാപം പടരുന്നതെന്നും നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും കടകളും സ്ഥാപനങ്ങളും അഗ്നിക്കരയാക്കിയതായും ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ബംഗ്ളാദേശിനോട് അതിർത്തി പങ്കിടുന്ന ഗ്രാമങ്ങളിലാണ് അതി രൂക്ഷമായ വർഗീയ കലാപം പൊട്ടി പുറപ്പെട്ടത്.വെസ്റ്റ് ബംഗാള്‍ മറ്റൊരു പാക്കിസ്ഥാനായി മാറുന്ന സ്ഥിതിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടുള്‍പ്പെടെ അക്രമികള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തിട്ടും പ്രീണനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി മമത ബാനര്‍ജി ഇതിനു നേരെ കണ്ണടക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ കലാപത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്ത് പലരും ആരോപിക്കുന്നു.

2013ലും സമാനമായ രീതിയില്‍ അക്രമങ്ങള്‍ അരങ്ങേറിയിരുന്നു.മതപരമായ ചടങ്ങുകൾക്ക് ശേഷം മടങ്ങിയ മൗലവിയെ അക്രമികൾ വെടി വെച്ച് കൊന്നതിനെ തുടർന്നുണ്ടായ അക്രമ പരമ്പരകൾ പിന്നീട് എല്ലായിടത്തേക്കും വ്യാപിക്കുകയായിരുന്നു. അന്ന് കലാപം അടങ്ങിയെങ്കിലും നിരവധി കടകളും നൂറുകണക്കിന് ഹിന്ദു ഭവനങ്ങളും ആക്രമിക്കപ്പെട്ടു. പര്‍ഗാന ജില്ലയിലെ നാലിയാഖലി, ഹീറോ ബന്‍ഗ, ഗോപാല്‍പുര്‍, ഗോലോദോഗ്ര ജില്ലകളില്‍ ആയിരുന്നു അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.ഇപ്പോൾ സമാനമായ അന്തരീക്ഷമാണ് ഇവിടുള്ളതെന്നാണ് സീ ന്യൂസ് റിപ്പോർട് ചെയ്യുന്നത്. വീടുകളും കടകളും ഹിന്ദു ആരാധനാലയങ്ങളും വ്യാപകമായി തകര്‍ക്കപ്പെടുകയാണെന്നും ആരോപണം ഉയരുന്നുണ്ട്.

ഹിന്ദുക്കളെ ഒന്നടങ്കും വീടുകളില്‍ നിന്ന് വിരട്ടിയോടിച്ച ശേഷം വീട്ടുസാധനങ്ങളും പണവും സ്വര്‍ണവുമുള്‍പ്പെടെ കൊള്ളയടിച്ചതായും പലരുടേയും വീടുകള്‍ തകര്‍ത്തതായും സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.അടിയന്തിരമായി കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തിലിടപെടണമെന്ന ആവശ്യമാന് ഹൈന്ദവ സംഘടനകൾക്കിടയിൽ നിന്ന് ഉയരുന്നത്. ബംഗാൾ മറ്റൊരു കാശ്മീർ ആയി മാറുമോ എന്ന ആശങ്കയാണ് പലരും സോഷ്യൽ മീഡിയയിൽ പങ്കു വെക്കുന്നത്.ഖരക്പൂര്‍, മുസാഫിറാബാദ്, മാല്‍ഡ പ്രദേശങ്ങളില്‍ അക്രമം വ്യാപകമാണ്.കാശ്മീരില്‍ നിന്ന് പണ്ഡിറ്റുകള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുസമൂഹം പലായനം ചെയ്തതിന് സമാനമായ സാഹചര്യമാണ് ബംഗാളില്‍ ഇപ്പോൾ ഉള്ളതെന്നാണ് സീ അന്വേഷണത്തിൽ കണ്ടെത്തിയത്.
വീഡിയോ-

shortlink

Related Articles

Post Your Comments

Related Articles


Back to top button