Kerala

ദളിത് കുടുംബത്തെ വീടുകയറി ആക്രമിച്ചു; സ്ത്രീകള്‍ക്ക് ഗുരുതരപരിക്ക്

ചവറ: ദളിത് കുടുംബത്തിനുനേരെ വീണ്ടും ആക്രമണം. പോലീസുകാരന്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘം ചവറ തോട്ടിനുവടക്ക് റിട്ട.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശങ്കരന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രിയിലാണ് അക്രമികള്‍ വീട്ടില്‍ കയറിയത്. രോഗബാധിതയായി കിടപ്പിലായിരുന്ന ശങ്കരന്റെ ഭാര്യ ചെമ്പകക്കുട്ടി (64), മകള്‍ മിനി (35), മരുമകന്‍ രാധാകൃഷ്ണന്‍ (40), ചെറുമകന്‍ മിഥുന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മാരകായുധങ്ങളുമായിട്ടാണ് അക്രമികള്‍ വീട്ടില്‍ കയറിയത്.

ബൈക്കുകളിലാണ് ഇവര്‍ വീട്ടിലെത്തിയത്. ഏഴ് പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. കട്ടിലില്‍ കിടന്ന വൃദ്ധയെ വലിച്ച് താഴെയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു. പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. ചെറുമകന്‍ മിഥുനോടുള്ള പ്രതികാരമായിട്ടാണ് അക്രമം നടന്നതെന്നാണ് വിവരം. വൈകുന്നേരം സംഘം റോഡ് സൈഡില്‍ നില്‍ക്കുമ്പോള്‍ മിഥുന്‍ ബൈക്ക് റെയ്‌സ് ചെയ്തയായി പറയപ്പെടുന്നു. വീട്ടിലെത്തിയ അക്രമികള്‍ ബൈക്ക് തല്ലിത്തകര്‍ത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button