IndiaNews

പാസ്പോർട്ടിലെ ജനനതീയതി തിരുത്താൻ ഇനി വളരെ എളുപ്പം

പാസ്‌പോര്‍ട്ടിലെ ജനനത്തീയതി തിരുത്താനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കി. പാസ്‌പോര്‍ട്ട് ലഭിച്ചതിന് ശേഷം ഏത് സമയത്തും ജനനത്തീയതി തിരുത്താനുള്ള അപേക്ഷ സമർപ്പിക്കാം. മുൻപ് ഇത് അഞ്ച് വർഷത്തിന് ശേഷം മാത്രമേ അവസരമുണ്ടായിരുന്നുള്ളൂ. ഏതുസമയത്തും തിരുത്തല്‍ വരുത്തി പുതിയ പാസ്‌പോര്‍ട്ട് നല്‍കാന്‍ അനുമതി നല്‍കിയതായി ചീഫ് പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കെ ചാറ്റര്‍ജിയാണ് അറിയിച്ചത്.

അതേസമയം വിവാഹം, ജനനത്തീയതി എന്നിവ തെളിയിക്കാനുള്ള രേഖകളായി ഡിജിറ്റല്‍ മാര്യേജ്, ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റുകൾ എന്നിവ നൽകിയാലും മതിയാകും. പാസ്‌പോര്‍ട്ട് നല്‍കുന്ന നടപടികള്‍ സുതാര്യവും വേഗത്തിലുമാക്കാനുള്ള നീക്കത്തെ തുടർന്നാണിത്. കൂടാതെ ആദ്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ക്രിമിനല്‍ കേസുകളില്ലെന്ന സത്യവാങ്മൂലം എന്നിവ നൽകിയാൽ പെട്ടെന്ന് തന്നെ പാസ്പോർട്ട് ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button