KeralaNews

വാക്കുതര്‍ക്കത്തില്‍ മധ്യസ്ഥത വഹിച്ചയാളെ ലോറി കയറ്റി കൊന്നു

 

കോഴിക്കോട്: ലോറി ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിലുള്ള വാക്കുതര്‍ക്കം തടയാന്‍ എത്തിയ നാട്ടുകാരനെ ലോറി കയറ്റി കൊന്നു.കോഴിക്കോട് കൂടരഞ്ഞി സ്വദേശി ഹസന്‍(48)ആണ് കൊല്ലപ്പെട്ടത്. കൂടരഞ്ഞിയിലാണ് സംഭവം നടന്നത്.സംഭവ ശേഷം നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി ഡ്രൈവറിനെയും ജീവനക്കാരെയും മർദ്ദിച്ചവശരാക്കി പോലീസിൽ ഏൽപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇരുവരുടെയും നില ഗുരുതരമാണ്.മലപ്പുറം മോലാറ്റൂര്‍ സ്വദേശി ഷെഫീഖ് , കക്കാടംപൊയില്‍ ഖമറുദ്ദീന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button