Devotional

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം നല്‍കി വീണ്ടും ഒരു ക്രിസ്മസ്

ഇന്ന് ക്രിസ്മസ് . മഞ്ഞ് പൊഴിയുന്ന രാവില്‍ നക്ഷത്രങ്ങളുടെ തിളക്കത്തില്‍ വിണ്ണില്‍ നിന്നും മണ്ണിലേയ്ക്ക് ദൈവപുത്രന്‍ വീണ്ടും എത്തി… സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബത് ലഹേമിലെ കാലിതൊഴുത്തില്‍ യേശു ക്രിസ്തു ജനിച്ചതിന്റെ ഓര്‍മ്മ പുതുക്കലാണ് ക്രിസ്മസ്.
മറിയത്തിന്റെയും ജോസഫിന്റെയും മകനായി ബത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ക്രിസ്തു ജനിച്ചു എന്നാണ് വിശ്വാസം. ആട്ടിടന്‍മാരും മാലാഖമാരും കന്നുകാലികളും എല്ലാം ഇതിനോട് ചേര്‍ന്നുള്ള കഥകളില്‍ നിറയുന്നുണ്ട്. ക്രിസ്മസ് എന്ന വാക്കിന്റെ അര്‍ഥം ‘ക്രിസ്തുവിന്റെ ബലി’ എന്നാണ്. യേശുക്രിസ്തു കുരിശിലേറി മൂന്നൂറിലേറെ വര്‍ഷം കഴിഞ്ഞാണു ക്രിസ്മസ് ആഘോഷിച്ചു തുടങ്ങിയത്. വെളിപാടു തിരുനാള്‍ ദിനമായ (എപ്പിഫെനി) ജനുവരി ആറിനാണ് ആദ്യകാലത്ത് ക്രിസ്മസ് ആഘോഷിച്ചിരുന്നത്.

എന്നാല്‍ എ.ഡി. 354ല്‍ അന്നത്തെ മാര്‍പാപ്പ ലിബേരിയൂസ് ക്രിസ്മസ് ദിനം ഡിസംബര്‍ 25 ലേക്ക് മാറ്റി. പക്ഷേ, ലത്തീന്‍ സഭ ഒഴിച്ചുള്ള മറ്റു പല പ്രമുഖ സഭകളും ജനുവരി ആറു തന്നെ ആഘോഷിച്ചുപോന്നു. കാലക്രമേണ ഡിസംബര്‍ 25നു ക്രിസ്മസ് ആഘോഷിക്കാന്‍ മറ്റു സഭകളും തയാറായി.

റോമാസാമ്രാജ്യത്തില്‍ ‘സൂര്യദേവന്റെ തിരുനാള്‍’ ആഘോഷിച്ചിരുന്നത് ഡിസംബര്‍ 25 നായിരുന്നു. എഡി 274ല്‍ ഔറേലിയന്‍ ചക്രവര്‍ത്തിയാണ് ഈ തിരുനാള്‍ ആഘോഷം തുടങ്ങിയത്. ദൈവപുത്രനായ യേശുവിനെ നീതിസൂര്യനായി കണക്കാക്കിയാവാം ആദിമ ക്രൈസ്തവര്‍ ഈ തീയതി തന്നെ യേശുവിന്റെ ജന്മദിനമായി തിരഞ്ഞെടുത്തത്.
ചുവപ്പാണ് ക്രിസ്മസിന്റെ കളര്‍, വെള്ളയും. ചുവപ്പ് നിറഞ്ഞ വസ്ത്രങ്ങള്‍ക്കും അലങ്കാരവസ്തുക്കള്‍ക്കു മാണ് ക്രിസ്മസ് വിപണിയില്‍ എന്നും പ്രിയം. രുചിയുടെ ആഘോഷം കൂടിയാണ് ക്രിസ്മസ്.
കേക്കിന്റെ മാധുര്യവും വൈനിന്റെ തരിപ്പും എല്ലാം ചേരുന്നുണ്ട് ഈ ദിവസത്തില്‍. ജാതി മതഭേദമെന്യെ എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button