Kerala

നാടിനെ വഞ്ചിച്ചുണ്ടാക്കിയ പണം; മലപ്പുറം സ്വദേശി കേരളത്തിലെത്തിച്ചത് 3000 കോടിയുടെ കള്ളനോട്ടുകള്‍

കരിപ്പൂര്‍: മലപ്പുറത്തെ അബ്ദുള്‍ സലാം നാല് കൊല്ലം കൊണ്ട് കേരളത്തിലെത്തിച്ചത് 3000 കോടിയുടെ കള്ളനോട്ടുകള്‍. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍സലാമിനെ കള്ളനോട്ടുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ നിര്‍മ്മിത കള്ളനോട്ടുകളാണ് ഇയാള്‍ നാട്ടിലേക്ക് കടത്തിയിരുന്നത്.

മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയായ ഇയാള്‍ നാടിനെ വഞ്ചിച്ചാണ് കോടികള്‍ സമ്പാദിച്ചത്. 2011 മുതല്‍ 2015 വരെയുള്ള കാലയലളവിലാണ് ഇത്രയും തുകയുടെ പാക്ക് നിര്‍മ്മിത വ്യാജ ഇന്ത്യന്‍ കറന്‍സി രാജ്യത്തേക്ക് കടത്തിയത്. ഇതില്‍ മുക്കാല്‍പങ്കും ഇയാളുടെ സഹായി ചുള്ളിക്കുളവന്‍ ആബിദിന്റെ സഹായത്തോടെ വിവിധ വിമാനത്താവളങ്ങള്‍ വഴിയാണ് സംസ്ഥാനത്തെത്തിയത്.

മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ചും കള്ളനോട്ടുകള്‍ കടത്തി. ശ്രീലങ്കയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് രാമേശ്വരം വഴിയാണ് കള്ളകടത്ത് നടന്നത്. കാസര്‍കോട്, കണ്ണൂര്‍ മലപ്പുറം ജില്ലകളിലേക്കാണ് പ്രധാനമായും നോട്ട് കടത്ത് നടന്നതെന്നാണ് എന്‍.ഐ.എ നല്‍കുന്ന സൂചന. കൊണ്ടോട്ടി, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ മുമ്പ് കണ്ടെത്തിയ കള്ളനോട്ടുകള്‍ ഇതില്‍പ്പെടുന്നവയാണെന്ന് സംശയിക്കുന്നു.

സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തീവ്രവാദസ്വഭാവമുള്ള ചില സംഘടനകള്‍ക്ക് വിതരണംചെയ്യാനും ഈ പണം ഉപയോഗിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button