NewsIndia

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു : ആള്‍ദൈവം അറസ്റ്റില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം അറസ്റ്റിൽ. സീതിവാലെ ബാബ എന്നറിയപ്പെടുന്ന ഗുലാം മൊഹമ്മദ് റഫീഖ് ഷെയ്ഖാണ് പിടിയിലായത്. സെപ്തംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കളിക്കാന്‍ പോയ പെണ്‍കുട്ടി ദർഗയിലേക്ക് നടക്കുമ്പോൾ ഇയാൾ പിന്നാലെ കൂടുകയും ര്‍ഗയുടെ പുറകിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ചിലര്‍ കണ്ടതോടെ ഷെയ്ഖ് ഓടിരക്ഷപ്പെടുകയായിരുന്നു.

മൂന്ന് മാസമായി ഷെയ്ഖ് ഒളിവിലായിരുന്നു. ബൈന്‍ഗന്‍വാഡിയിലെ ശിവാജി നഗര്‍ സ്വദേശിയായ ഇയാൾ മൈതാനിയിലെ ദര്‍ഗയിലാണ് കൂടുതൽ സമയം ചിലവഴിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button