NewsIndiaUncategorized

ശത്രുക്കളെ നേരിടാന്‍ ഇന്ത്യയ്ക്ക് എത്ര പോര്‍വിമാനങ്ങള്‍ വേണം? വ്യോമസേന മേധാവി പറയുന്നു

ന്യൂഡൽഹി: ഇന്ത്യയുടെ ശത്രുക്കളുമായി പോരാടിനിൽക്കാൻ 36 റാഫേൽ വിമാനങ്ങൾ മാത്രം പോരെന്ന് വ്യോമസേനാ മേധാവി അരൂപ് റാഹ. വ്യോമസേന ശക്തമാകണമെങ്കിൽ 200 – 250 യുദ്ധവിമാനങ്ങൾ എങ്കിലും വേണം. വ്യോമസേനയുടെ ശക്തി പോർവിമാനങ്ങളാണ്. രാജ്യത്ത് തേജസിനു പുറമെ കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമാണ്. അടുത്ത പത്തുവർഷത്തിനുള്ളിൽ അത് സ്വന്തമാക്കണമെന്നും റാഹ പറഞ്ഞു.

ഇന്ത്യയ്ക്ക് ഹെവി വെയിറ്റ് യുദ്ധവിമാനങ്ങളുണ്ട്. അവയെല്ലാം ഇനിയൊരു 30 – 40 വർഷത്തേക്ക് നിലനിൽക്കുന്നതാണ്. വ്യോമസേനയുടെ ആവശ്യാനുസരണം തേജസ് ലൈറ്റ് കോംമ്പാറ്റ് യുദ്ധവിമാനങ്ങൾ എത്തിച്ചേരും. റാഫേൽ വിമാനങ്ങൾ മീഡിയം വെയിറ്റ് ഗണത്തിൽപ്പെടുന്നവയാണ്. വളരെ ഉപയോഗപ്രദമായ ഒന്നാണത്. ഏതു സാഹചര്യത്തിലും ആവശ്യാനുസരണം ഉപയോഗിക്കാൻ സാധിക്കും. 36 വിമാനങ്ങൾ മാത്രമാണ് നമ്മൾ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതൽ മിഡിൽ വെയിറ്റ് യുദ്ധവിമാനങ്ങൾ സേനയ്ക്ക് ആവശ്യമാണെന്നും റാഹ കൂട്ടിച്ചേർത്തു.

2015 ഏപ്രിലിലിൽ നടത്തിയ പാരിസ് സന്ദർശനകാലയളവിലാണ് റാഫേൽ വിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ ഈവർഷം സെപ്റ്റംബറിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. 2019 സെപ്റ്റംബറിനും 2022 ഏപ്രിലിനുമിടയിൽ ഇന്ത്യയ്ക്കാവശ്യമായ യുദ്ധവിമാനങ്ങൾ നിർമിച്ചു നൽകാമെന്നതാണ് കരാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button