NewsIndia

ഭീകരാക്രമണ ഭീഷണി; കൊച്ചി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

ജറൂസലേം: പുതുവത്സരാഘോഷ വേളയില്‍ കൊച്ചിയടക്കമുള്ള സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. വിനോദസഞ്ചാരികള്‍ കരുതലോടെയിരിക്കണമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പുമുണ്ട്. ഇസ്രയേല്‍ തീവ്രവാദ വിരുദ്ധ ബ്യൂറോ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഇസ്രായേലുകാര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മുന്നറിയിപ്പ് നൽകിയിരിക്കുന്നത് ഇന്ത്യയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗോവ, പൂണെ, മുംബൈ, കൊച്ചി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കാണ്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ബീച്ചുകളിലും ക്ലബ് പാര്‍ട്ടികളിലും പോകുന്നവര്‍ സൂക്ഷിക്കണം. കൂടാതെ തിരക്കുള്ള ചന്തസ്ഥലങ്ങള്‍, ആഘോഷ പരിപാടികള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മാത്രമല്ല ഇക്കാര്യത്തിൽ പൗരന്മാര്‍ ഇന്ത്യയിലുള്ള ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്.

ഇസ്രയേലില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായ വെള്ളിയാഴ്ചത്തെ സാബത്ത് ആരംഭിച്ചതിന് ശേഷമാണ് അടിയന്തരമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കേണ്ട അടിയന്തര സാഹചര്യമെന്താണെന്ന് ബ്യൂറോ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button