Crime

പതിനെട്ടുകാരിയുടെ കൊല; മുംബൈയിൽ സഹോദരന്‍ അറസ്റ്റില്‍

മുംബൈ: പതിനെട്ടുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരനായ സഹോദരന്‍ അറസ്റ്റില്‍. ബാന്ദ്രയിലെ വീര്‍ ദത്ത നഗറിലെ കുടിലിലാണ് കൊല നടന്നത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ജമീലയാണ് കൊല്ലപ്പെട്ടത്.

അഖ്തര്‍ ശെയ്ഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തയ്യല്‍ക്കാരനായ അഖ്തര്‍ സഹോദരിയുടെ പെരുമാറ്റത്തില്‍ പൊറുതിമുട്ടിയിരുന്നു. അയല്‍ വാസികള്‍ സഹോദരിയെ കുറിച്ച്‌ പരാതികള്‍ പറയാന്‍ തുടങ്ങിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നമുണ്ടായത്.

വ്യാഴാഴ്ച വൈകിട്ട് പുറത്തുപോയ ജമീല വെള്ളിയാഴ്ച രാവിലെയാണ് വീട്ടിലെത്തിയത്. അഖ്തര്‍ ഇതിനെ ചോദ്യം ചെയ്തതതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

shortlink

Related Articles

Post Your Comments


Back to top button