Jobs & Vacancies

സിവില്‍ സര്‍വീസ് അക്കാദമിയില്‍ അധ്യാപക ഒഴിവുകള്‍

തിരുവനന്തപുരം•കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ആരംഭിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പരിശീലന കേന്ദ്രത്തിലേക്ക് ശാസ്ത്രം, മാനവീയം, ഭാഷ, വ്യക്തിത്വവികസനം, നിയമം തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നതിന് പരിചയസമ്പന്നരായ അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും കുറഞ്ഞത് അഞ്ച് വര്‍ഷത്തെ അധ്യാപനപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തില്‍ മുന്‍പരിചയമുണ്ടെങ്കില്‍ ബിരുദധാരികളെയും പരിഗണിക്കും. ശനി അല്ലെങ്കില്‍ ഞായര്‍ ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ നടത്തുന്നത്. മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും വേതനം നല്‍കുന്നത്. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരള, ആനത്തറ ലെയിന്‍, ചാരാച്ചിറ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695 003 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി പത്ത്. വെബ്‌സൈറ്റ് : www.ccek.org. ഫോണ്‍ : 0471 – 2313065, 2311654.

shortlink

Related Articles

Post Your Comments

Related Articles


Back to top button