KeralaNews

വിധവയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: അയല്‍വാസി അറസ്റ്റില്‍

ഇടുക്കി: വിധവയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അയൽവാസിയെ അറസ്റ് ചെയ്തു.വിധവയും 38 വയസുകാരിയുമായ സ്ത്രീയെയാണ് അയൽവാസി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.ചെപ്പുകുളം സ്വദേശി സാനു ജോസഫാണ് (40 )അറസ്റ്റിലായത്. സാനു ജോസഫ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.

ഇക്കഴിഞ്ഞ ബുധനാഴ്ച ബസിറങ്ങി വരുന്നവഴിയാണ് യുവതിയെ ബലമായി കാറിൽ കയറ്റി കരിമണ്ണൂരിലുള്ള ഇയാളുടെ മെഴുക് തിരി നിര്‍മ്മാണ യൂണിറ്റിലെത്തിച്ച്‌ പീഡനത്തിനിരയാക്കിയത്. ഇയാളെ സഹായിക്കാനായി ഒരു സുഹൃത്തും ഉണ്ടായതായി പറയുന്നു.പിന്നീട് പിറ്റേ ദിവസം ഭീഷണിപ്പെടുത്തിയാണ് ഇവരെ വിട്ടയച്ചത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.പോലീസ് അന്വേഷണത്തിൽ പ്രതിയെ കരിമണ്ണൂരില്‍നിന്ന് പിടികൂടി. സുഹൃത്തിനായി അന്വേഷണം നടക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button