India

നരേന്ദ്രമോദി ലോഞ്ച് ചെയ്ത ”ഭീം ആപ്പ് ” ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഒന്നാമത്

ന്യൂഡല്‍ഹി : ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ലോഞ്ച് ചെയ്ത ഡിജിറ്റല്‍ പെയ്‌മെന്റിനുള്ള ഭീം ( BHIM- Bharat Interface for Money ) ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സൗജന്യ ആപ്പുകളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി. മൈ ജിയോ, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസെഞ്ചര്‍, ഫെയ്‌സ്ബുക്ക് എന്നീ ആപ്ലിക്കേഷനുകളാണ് സൗജന്യ ആപ്പുകളുടെ ലിസ്റ്റില്‍ ഭീമിന് പിന്നിലുള്ളത്. ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകളാണ് ടോപ് ലിസ്റ്റിലുള്ളത്. ആപ്ലിക്കേഷന്‍ ഇതിനകം തന്നെ പത്തു ലക്ഷത്തിലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. ട്രെന്‍ഡിങ് ആപ്ലിക്കേഷനുകളുടെ പട്ടികയിലും ഭീം തന്നെയാണ് ഒന്നാമത്.

അഞ്ചില്‍ 4.1 റേറ്റിങ് ആണ് ഭീമിനുള്ളത്. എന്നാല്‍ പട്ടികയിലെ ടോപ് ഫൈവിലുള്ള മൈ ജിയോയ്ക്ക് 4.3 റേറ്റിങ്ങും വാട്‌സ്ആപ്പിന് 4.4 റേറ്റിങ്ങുമുണ്ട്. നിലവില്‍ ഭീമിന് ആന്‍ഡ്രോയ്ഡ് പതിപ്പ് മാത്രമേ ഉള്ളൂ. അധികം വൈകാതെ ആപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പും എത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഓഫ്‌ലൈന്‍ ഉപയോഗം ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ എത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button